കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ജിജോ ജോസഫിന്‍റെ നേതൃത്വത്തിലുള്ള 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ബിനോ ജോർജാണ് കേരള ടീമിന്‍റെ മുഖ്യ പരിശീലകൻ. കഴിഞ്ഞ വർഷത്തെ പരിശീലക സംഘത്തെയും കേരളം നിലനിർത്തിയിട്ടുണ്ട്.
13 പുതിയ താരങ്ങള്‍ക്കാണ് ഇത്തവണ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സന്തോഷ് ട്രോഫി കളിക്കാനായി അവസരം നല്‍കിയിരിക്കുന്നത്. കേരളത്തിനൊപ്പം ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. ഡിസംബർ ഒന്നിന് ലക്ഷദ്വീപിനെതിരെയാണ് കേരളത്തിന്‍റെ ആദ്യ മത്സരം.
ALSO READ: India vs Brazil Manisha Kalyan: ബ്രസീലിനെതിരെ ഇന്ത്യയുടെ ചരിത്ര ഗോൾ, താരമായി മനീഷ കല്യാണ്‍
കേരള ടീം
ഗോൾകീപ്പർമാർ: വി. മിഥുൻ, എസ്. ഹജ്മൽ
പ്രതിരോധ നിര: ജി. സഞ്ജു, മുഹമ്മദ് ആസിഫ്, വിബിൻ തോമസ്, അജയ് അലക്സ്, മുഹമ്മദ് ഹനീഫ് എ.പി., മുഹമ്മദ് ബാസിത് പി.ടി.
മധ്യനിര: മുഹമ്മദ് റഷീദ്, ജിജോ ജോസഫ്, അർജുൻ ജയരാജ്, പി. അഖിൽ, കെ. സൽമാൻ, എം. ആദർശ്, വി. ബുജൈർ, പി.എൻ. നൗഫൽ, നിജോ ഗിൽബർട്ട്, എൻ. ഷിഖിൽ
മുന്നേറ്റനിര: ടി.കെ. ജസ്റ്റിൻ, എസ്. രാജേഷ്, മുഹമ്മദ് സഫ്നാദ്, മുഹമ്മദ് അജ്‌സൽ