ETV Bharat / sports

സാലക്ക് ഹാട്രിക്ക്; പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ചെമ്പട - liverpool news

സെക്കന്‍ഡ് ഡിവിഷനില്‍ നിന്നും പ്രമോഷന്‍ ലഭിച്ചെത്തിയ ലീഡ്‌സ് യുണൈറ്റഡിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്.

ലിവര്‍പൂള്‍ വാര്‍ത്ത  പ്രീമിയര്‍ ലീഗ് വാര്‍ത്ത  liverpool news  premier league news
സാല
author img

By

Published : Sep 13, 2020, 5:22 PM IST

ലിവര്‍പൂള്‍: ഈജിപ്‌ഷ്യന്‍ താരം മുഹമ്മദ് സാലയുടെ ഹാട്രിക്ക് മികവില്‍ പ്രീമിയര്‍ ലീഗ് സീസണ് മുന്നോടിയായുള്ള മത്സരത്തില്‍ ജയിച്ച് തുടങ്ങി നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ സെക്കന്‍ഡ് ഡിവിഷനില്‍ നിന്നും പ്രമോഷന്‍ ലഭിച്ചെത്തിയ ലീഡ്‌സ് യുണൈറ്റഡായിരുന്നു ചെമ്പടയുടെ എതിരാളികള്‍. ഇരു ടീമുകളും കളം നിറഞ്ഞ കളിച്ചപ്പോള്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഹോം ഗ്രൗണ്ടില്‍ ലിവര്‍പൂളിന്‍റെ ജയം.

കിക്കോഫിനെ തുടര്‍ന്ന് നാലാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സാല ആദ്യ വെടിപൊട്ടിച്ചു. സാലയുടെ ഗോള്‍കിക്ക് ലീഡ്‌സിന്‍റെ പ്രതിരോധ താരത്തിന്‍റെ കൈകളില്‍ തട്ടിയതിനെ തുടര്‍ന്നാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. പിന്നാലെ ആദ്യ പകുതിയിലെ 33ാം മിനിട്ടിലും രണ്ടാം പകുതിയിലെ 88ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയും ഗോള്‍ സ്വന്തമാക്കി സാല ഹാട്രിക്കും സ്വന്തമാക്കി. 20ാം മിനിട്ടില്‍ പ്രതിരോധ താരം വെര്‍ജിന്‍ വാന്‍ഡിക്കും ലിവര്‍പൂളിന് വേണ്ടി ഗോളടിച്ചു. കോര്‍ണര്‍ കിക്ക് മിന്നല്‍ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു വാന്‍ഡിക്ക്.

12ാം മിനിട്ടില്‍ ജാക്ക് ഹാരിസണും 30ാം മിനിട്ടില്‍ പാട്രിക്ക് ബാംഫോര്‍ഡും 66ാം മിനിട്ടില്‍ ക്ലിക്കും ലീഡ്‌സിന് വേണ്ടി ഗോള്‍ സ്വന്തമാക്കി. അടുത്ത മത്സരത്തില്‍ ലിവര്‍പൂള്‍ ചെല്‍സിയെ നേരിടും. സ്‌റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ സെപ്‌റ്റംബര്‍ 20നാണ് മത്സരം. സെപ്‌റ്റംബര്‍ 19ന് നടക്കുന്ന മത്സരത്തില്‍ ഫുള്‍ഹാമാണ് ലീഡ്‌സിന്‍റെ എതിരാളികൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.