ETV Bharat / sports

യൂറോ കപ്പ്: റഷ്യയ്ക്ക് ആദ്യ ജയം; ഫിന്‍ലന്‍ഡിനെ കീഴടക്കിയത് ഒരു ഗോളിന്

ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമിന്‍റെ രണ്ടാം മിനുട്ടില്‍ അലെക്‌സി മിറാന്‍ചുക്കാണ് റഷ്യയ്ക്കായി ഗോള്‍ കണ്ടെത്തിയത്.

author img

By

Published : Jun 16, 2021, 9:43 PM IST

EURO cup  EURO 2020  Russia  Russia celebrate their first win  യൂറോ കപ്പ്: റഷ്യയ്ക്ക് ആദ്യ ജയം  ഫിന്‍ലന്‍ഡ്  റഷ്യ
യൂറോ കപ്പ്: റഷ്യയ്ക്ക് ആദ്യ ജയം; ഫിന്‍ലന്‍ഡിനെ കീഴടക്കിയത് ഒരു ഗോളിന്

സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്: യൂറോ കപ്പില്‍ ആദ്യ ജയം സ്വന്തമാക്കി റഷ്യ. ഗ്രൂപ്പ് ബിയില്‍ ഫിന്‍ലന്‍ഡിനെതിരെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് റഷ്യ ജയം പിടിച്ചത്. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമിന്‍റെ രണ്ടാം മിനുട്ടില്‍ അലെക്‌സി മിറാന്‍ചുക്കാണ് റഷ്യയ്ക്കായി ഗോള്‍ കണ്ടെത്തിയത്.

  • ⏰ RESULT ⏰

    ⚽️ Aleksei Miranchuk 45'+2

    🇫🇮🆚🇷🇺 Russia secure their first 3 points of the finals...

    🤔 Fair result? #EURO2020

    — UEFA EURO 2020 (@EURO2020) June 16, 2021 " class="align-text-top noRightClick twitterSection" data=" ">

മത്സരത്തില്‍ ഇരുപക്ഷത്തും നല്ല മുന്നേറ്റങ്ങളുണ്ടായിരുന്നെങ്കിലും കൂടുതല്‍ ഗോളുകള്‍ അകന്നു നിന്നു. ഫിന്‍ലന്‍ഡിന്‍റെ മധ്യനിര മികച്ച കളി പുറത്തെടുത്തിരുന്നുവെങ്കിലും മുന്നേറ്റനിരയുടെ വേഗക്കുറവ് തിരിച്ചടിയായി. മൂന്നാം മിനിട്ടില്‍ തന്നെ ഫിന്‍ലന്‍ഡ് താരം പൊഹാന്‍പോളോ പന്ത് റഷ്യല്‍ വലയിലെത്തിച്ചെങ്കിലും റഫറി വാറിലൂടെ(വിഎആര്‍) ഓഫ് സൈഡ് വിധിച്ചു.

also read: ക്രിസ്റ്റ്യാനോയുടേത് 'മുട്ടന്‍ പണി'; കൊക്ക കോളക്ക് നഷ്ടം നാല് ബില്യൺ ഡോളർ

വിജയത്തോടെ റഷ്യ നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി. ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തോട് റഷ്യ പരാജയപ്പെട്ടിരുന്നു. ഫിന്‍ലാന്‍ഡ് ഒരു ഗോളിന് ഡെന്‍മാര്‍ക്കിനെ തോല്‍പ്പിക്കുകയും ചെയ്തു. ഇരു ടീമുകള്‍ക്കും നിലവില്‍ മൂന്ന് പോയിന്‍റ് വീതമാണുള്ളത്. ഗ്രൂപ്പില്‍ റഷ്യ രണ്ടാം സ്ഥാനത്തും ഫിന്‍ലാന്‍ഡ് മൂന്നാം സ്ഥാനത്തുമാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.