ETV Bharat / sports

യുണൈറ്റഡിനെ റോണോ മറന്നിട്ടില്ലെന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് - ബ്രൂണോ ഫെര്‍ണാണ്ടസ് വാര്‍ത്ത

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസ് വിടുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ തുറന്ന് പറച്ചില്‍. യുണൈറ്റഡിലെ നല്ലകാലങ്ങളെ കുറിച്ചുള്ള ഓര്‍മകള്‍ റോണോ താനുമായി പങ്കുവെക്കാറുണ്ടെന്നാണ് ഫെര്‍ണാണ്ടസ് പറഞ്ഞത്.

റൊണാള്‍ഡോ വാര്‍ത്ത  യുണൈറ്റഡ് വാര്‍ത്ത  ronaldo news  united news
റോണോ, ബ്രൂണോ
author img

By

Published : Aug 26, 2020, 8:25 PM IST

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസണ്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോഡിലേക്ക് തിരിച്ചുവരുമോ?. റോണോ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസ് വിടുമെന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ യുണൈറ്റഡ് ആരാധകര്‍ ഈ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ചുവന്ന ജേഴ്‌സിയോടുള്ള റോണോയുടെ പ്രണയം അവസാനിച്ചിട്ടില്ലെന്ന് പോര്‍ച്ചുഗീസ് താരം ബ്രൂണോ ഫെര്‍ണാണ്ടസ് വെളിപ്പെടുത്തിയത്. പോര്‍ച്ചുഗലിന് വേണ്ടിയുള്ള റോണോയുടെ ഒറ്റയാള്‍ പോരാട്ടങ്ങളില്‍ കണ്ണും കാതുമായി കൂടെ ഫെര്‍ണാണ്ടസും ഉണ്ടാകാറുണ്ട്. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി മധ്യനിരയില്‍ കളി നെയ്യുന്നത് ഫെര്‍ണാണ്ടസാണ്. യുണൈറ്റഡിന്‍റെ ഇപ്പോഴത്തെ പരിശീലകന്‍ സോള്‍ഷെയറിന്‍റെ ടീമിലെ അവിഭാജ്യ ഘടകം കൂടിയാണ് ഫെര്‍ണാണ്ടസ്.

പതിവായി റൊണാള്‍ഡോയുമായി സംസാരിക്കാറുണ്ടെന്ന് ഫെര്‍ണാണ്ടസ് പറയുന്നു. എപ്പോള്‍ സംസാരിക്കുമ്പോഴും മാഞ്ചസ്റ്ററിലെ വിശേഷങ്ങള്‍ ക്രിസ്റ്റ്യാനോ ചോദിച്ചറിയാറുണ്ട്. മാഞ്ചസ്റ്ററില്‍ ഏറെക്കാലം റൊണാള്‍ഡോ ഉണ്ടായിരുന്നതായി എല്ലാവര്‍ക്കും അറിയാം. യുണൈറ്റഡിനെ കുറിച്ച് റൊണാള്‍ഡോ എല്ലായ്‌പ്പോഴും നല്ല ഓര്‍മകള്‍ പങ്കുവെക്കാറുണ്ടെന്നും ഫെര്‍ണാണ്ടസ് പറയുന്നു.

റൊണാള്‍ഡോ വാര്‍ത്ത  യുണൈറ്റഡ് വാര്‍ത്ത  ronaldo news  united news
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

സ്‌പോര്‍ട്ടിങ് ലിസ്‌ബണില്‍ നിന്നും 2003ലാണ് റൊണാള്‍ഡോ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തുന്നത്. യുണൈറ്റഡിന് വേണ്ടി 292 മത്സരങ്ങളില്‍ നിന്നായി 118 തവണ വല ചലിപ്പിച്ച റോണോ 69 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചു. ഓള്‍ഡ് ട്രാഫോഡില്‍ പോര്‍ച്ചുഗീസ് താരം പന്ത് കൊണ്ട് മായാജാലം തീര്‍ക്കുന്ന കാലത്ത് മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും ഫിഫ ക്ലബ് ലോകകപ്പും എഫ്‌എ കപ്പും രണ്ട് ലീഗ് കപ്പും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഷെല്‍ഫിലെത്തി. റോണോ ആദ്യമായി ബാലന്‍ ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കുന്നതും യുണൈറ്റഡിന് വേണ്ടി കളിക്കുന്ന കാലത്താണ്.

ഇന്ന് റോണോയുടെ നാട്ടുകാരന്‍ കൂടിയായ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ നാളുകളാണ് ഇപ്പോള്‍ യുണൈറ്റഡില്‍. ഏറ്റവും അവസാനം ഈ സീസണില്‍ 22 മത്സരങ്ങളില്‍ നിന്നായി 12 ഗോളുകളും എട്ട് അസിസ്റ്റുകളും ഫെര്‍ണാണ്ടസ് സ്വന്തം പേരില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.