ETV Bharat / sports

നെയ്‌മര്‍ക്ക് പകരം റൊണാള്‍ഡോ; സൂപ്പര്‍ താരകൈമാറ്റത്തിന് പിഎസ്‌ജി

ഈ സമ്മര്‍ സീസണ്‍ അവസാനം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസ് ട്രാന്‍സ്‌ഫര്‍ വിന്‍ഡോയിലൂടെ സ്വന്തമാക്കാനാണ് പിഎസ്‌ജിയുടെ നീക്കം. നെയ്‌മറെ യുവന്‍റസിന് കൈമാറി റൊണാള്‍ഡോയെ സ്വന്തമാക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്

റൊണാള്‍ഡോ പിഎസ്‌ജിയിലേക്ക് വാര്‍ത്ത  നെയ്‌മര്‍ യുവന്‍റസിലേക്ക് വാര്‍ത്ത  ronaldo to psg news  neymar to juventus news
റൊണാള്‍ഡോ, നെയ്‌മര്‍
author img

By

Published : Nov 11, 2020, 5:46 PM IST

പാരീസ്: വമ്പന്‍ താരക്കൈമാറ്റത്തിന് മുന്‍കൈയടുക്കാന്‍ ഒരുങ്ങി പിഎസ്‌ജി. അടുത്ത സീസണില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസ് ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ അനുവദിക്കുകയാണെങ്കില്‍ നെയ്‌മര്‍ക്ക് പകരം റൊണാള്‍ഡോയെ ക്ലബിലെത്തിക്കാനാകും പിഎസ്‌ജിയുടെ നീക്കം. ടുട്ടോ മെര്‍ക്കാട്ടോ എന്ന വെബ്‌ ബേസ്‌ഡ് ഫ്രഞ്ച് വാര്‍ത്ത മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഫ്രഞ്ച് ക്ലബിന്‍റെ നീക്കം യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ വമ്പന്‍ കൈമാറ്റത്തിനാകും ഫുട്‌ബോള്‍ ലോകം സാക്ഷിയാവുക.

നിലവില്‍ 2022 വരെ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസുമായി റൊണാള്‍ഡോക്ക് കരാറുണ്ട്. 28 മില്യണ്‍ പൗണ്ടാണ് ഒരു വര്‍ഷം യുവന്‍റസ് 35 വയസുള്ള സൂപ്പര്‍ താരത്തിന് വേതനമായി നല്‍കുന്നത്. സഹതാരങ്ങള്‍ക്ക് നല്‍കുന്നതിന്‍റെ അഞ്ചിരട്ടി വരും ഈ തുക. അതിനാല്‍ തന്നെ കൊവിഡ് പ്രതിസന്ധിയിലായ ഇറ്റാലിയന്‍ ക്ലബ് അടുത്ത സമ്മര്‍സീസണ് ശേഷം റൊണാള്‍ഡോയെ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റില്‍ വെക്കാന്‍ ഉദ്ദേശിക്കുന്നതായി കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചാണ് പിഎസ്‌ജി താരത്തെ കൂടാരത്തില്‍ എത്തിക്കാന്‍ ശ്രമം നടത്തുന്നത്. ലോകത്തെ തന്നെ പണസമ്പന്നമായ ക്ലബുകളില്‍ ഒന്നാണ് പിഎസ്‌ജി. 2017ല്‍ ബാഴ്‌സലോണയില്‍ നിന്നും റെക്കോഡ് തുകയായ 198 മില്യണ്‍ പൗണ്ടിന് നെയ്‌മറെ ക്ലബിലെത്തിച്ച് പിഎസ്‌ജി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

കൂടുതല്‍ വായനക്ക്: മെസിയുള്ളപ്പോള്‍ ബാഴ്‌സ സൂപ്പര്‍ ക്ലബെന്ന് കോമാന്‍

അതേസമയം അഞ്ച് തവണ ബാലന്‍ദ്യോര്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ റയല്‍ മാഡ്രിഡില്‍ നിന്നും 88 മില്യണ്‍ യൂറോക്കാണ് യുവന്‍റസ് സ്വന്തമാക്കിയത്. രണ്ട് വര്‍ഷം മുമ്പാണ് ആ താരകൈമാറ്റം നടന്നത്. റൊണാള്‍ഡോയെ ക്ലബില്‍ എത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നേരത്തെ പിഎസ്‌ജിയുടെ സ്‌പോര്‍ട്ടിങ് ഡയറക്‌ടര്‍ ലിയനാര്‍ഡോ രംഗത്ത് വന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.