ETV Bharat / sports

സിആർ 7 മാറില്ല; യുണൈറ്റഡിലും റൊണാൾഡോയ്ക്ക്‌ ഏഴാം നമ്പർ ജേഴ്‌സി - യുണൈറ്റഡിലും റൊണാൾഡോയ്ക്ക്‌ 7-ാം നമ്പർ ജേഴ്‌സി

യുണൈറ്റഡിന്‍റെ താരം എഡിന്‍സണ്‍ കവാനി 7-ാം നമ്പര്‍ വിട്ടുകൊടുത്തതോടെയാണ് റൊണാൾഡോയ്ക്ക്‌ തന്‍റെ ഭാഗ്യ നമ്പറായ 7 തിരികെ ലഭിച്ചത്.

Manchester United  Ronaldo  റൊണാൾഡോ  മാഞ്ചെസ്റ്റർ യുണൈറ്റഡ്  റോണാൾഡോ  സി ആർ 7  CR 7  ഡേവിഡ് ബെക്കാം  യുവന്‍റസ്  റയൽ മാഡ്രിഡ്  ക്രിസ്റ്റ്യാനോ  യുണൈറ്റഡിലും റൊണാൾഡോയ്ക്ക്‌ 7-ാം നമ്പർ ജേഴ്‌സി  7-ാം നമ്പർ ജേഴ്‌സി
സി ആർ 7 മാറില്ല; യുണൈറ്റഡിലും റൊണാൾഡോയ്ക്ക്‌ ഏഴാം നമ്പർ ജേഴ്‌സി
author img

By

Published : Sep 3, 2021, 5:54 PM IST

മാഞ്ചെസ്റ്റർ : വിഖ്യാതമായ 7-ാം നമ്പർ ജേഴ്‌സി റൊണാൾഡോക്ക് തന്നെ നൽകി മാഞ്ചെസ്റ്റർ യുണൈറ്റഡ്. യുണൈറ്റഡിന്‍റെ മുന്നേറ്റതാരം എഡിന്‍സണ്‍ കവാനി 7-ാം നമ്പര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായതോടെയാണ് റൊണാൾഡോയെത്തേടി തന്‍റെ ഭാഗ്യ നമ്പർ വീണ്ടുമെത്തുന്നത്.

റൊണാൾഡോ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയതോടെ ഏഴാം നമ്പർ അദ്ദേഹത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് ആരാധകർ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. തുടർന്ന് ഒട്ടേറെ നിയമക്കുരുക്ക് ഉണ്ടായിരുന്നെങ്കിലും പ്രിമിയർ ലീഗ് അധികൃതരെ സമീപിച്ച് പ്രത്യേക അനുവാദം വാങ്ങിയാണ് യുണൈറ്റഡ് 7-ാം നമ്പർ റോണാൾഡോയ്‌ക്ക് നൽകിയത്.

2003ൽ പോർച്ചുഗൽ ക്ലബ് സ്പോർട്ടിങ് ലിസ്ബണിൽ നിന്ന് യുണൈറ്റഡിലെത്തിയപ്പോൾ റൊണാൾഡോ ആവശ്യപ്പെട്ടത് 28–ാം നമ്പർ ജഴ്സിയായിരുന്നു. എന്നാൽ അന്ന് ക്ലബ് താരത്തിന് നൽകിയത് ജോർജ് ബെസ്റ്റ്, എറിക് കാന്‍റണ, ഡേവിഡ് ബെക്കാം എന്നിവർ അനശ്വരമാക്കിയ ഏഴാം നമ്പർ ജേഴ്‌സിയായിരുന്നു. തുടർന്നങ്ങോട്ട് സി.ആർ 7 എന്നത് ഒരു ബ്രാൻഡ് ആയി തന്നെ മാറുകയായിരുന്നു.

എന്നാൽ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് റയലിലേക്ക് ചേക്കേറിയ സമയം ഒരു സീസണില്‍ 9ാം നമ്പര്‍ ജേഴ്‌സിയുമായാണ് ക്രിസ്റ്റ്യാനോ കളിച്ചത്. റയല്‍ ഇതിഹാസം ഗോണ്‍സാലസ് ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ കളിച്ചതോടെയായിരുന്നു ഇത്. അടുത്ത വർഷം ഗോണ്‍സാലസ് ക്ലബ് വിട്ടതോടെയാണ് താരത്തിന് 7-ാം നമ്പർ ലഭിക്കുന്നത്.

ALSO READ: ഇൻസ്റ്റഗ്രാം റെക്കോഡുകൾ തകർത്ത് ക്രിസ്റ്റ്യാനോയുടെ മടങ്ങി വരവ് പ്രഖ്യാപനം

12 വര്‍ഷത്തിനുശേഷമാണ് റൊണാള്‍ഡോ തന്‍റെ പഴയ തട്ടകമായ യുണൈറ്റഡിൽ തിരിച്ചെത്തുന്നത്. യുവന്‍റസില്‍ നിന്നും 20 മില്യൺ യൂറോയ്‌ക്കാണ് (173 കോടി) മാഞ്ചസ്റ്റര്‍ താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് വർഷത്തേക്കാണ് കരാര്‍.

2003ല്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബില്‍ നിന്ന് മാഞ്ചസ്റ്ററിലെത്തിയ റൊണാള്‍ഡോ 2009വരെ ക്ലബിനൊപ്പം തുടര്‍ന്നു. ഇക്കാലയളവിൽ ക്ലബിനായി 292 മത്സരങ്ങളില്‍ കളിച്ച താരം 118 ഗോളുകള്‍ നേടിയിട്ടുണ്ട്. പിന്നീട് റയൽ മാഡ്രിഡിലേക്കും അവിടെ നിന്നുമാണ് യുവന്‍റസിലേക്കും താരം ചേക്കേറിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.