ETV Bharat / sports

വിവാദങ്ങള്‍ ഒടുങ്ങി?; ചെല്‍സി സ്‌ക്വാഡിലേക്ക് ലുക്കാക്കു തിരിച്ചെത്തും

author img

By

Published : Jan 4, 2022, 7:12 PM IST

അടുത്തിടെ നല്‍കിയ അഭിമുഖത്തിന്‍റെ പേരിലാണ് താരം ക്ലബിന്‍റെ അനിഷ്‌ടം പിടിച്ചു വാങ്ങിയത്.

Romelu Lukaku to return to Chelsea squad  Romelu Lukaku talks with Thomas Tuchel  ചെല്‍സി സ്‌ക്വാഡിലേക്ക് ലുക്കാക്കു തിരിച്ചെത്തും  റൊമേലു ലുക്കാക്കു തോമസ് ട്യൂഷലുമായി ചര്‍ച്ച നടത്തി
വിവാദങ്ങള്‍ ഒടുങ്ങി?; ചെല്‍സി സ്‌ക്വാഡിലേക്ക് ലുക്കാക്കു തിരിച്ചെത്തും

ലണ്ടന്‍: ചെല്‍സിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു സ്‌ക്വാഡിലേക്ക് തിരിച്ചെത്തിയേക്കു. വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് ടീമിന് പുറത്തായ താരം കോച്ച് തോമസ് ട്യൂഷലുമായി നടത്തിയ ചര്‍ച്ച വിജയമായതായി റിപ്പോര്‍ട്ട്. വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.

ഇതോടെ ജനുവരി ആറിന് ടോട്ടനത്തിനെതിരായ മത്സരത്തില്‍ താരം ചെല്‍സിക്കായി കളത്തിലിറങ്ങും. അടുത്തിടെ സ്‌കൈ ഇറ്റലിക്ക് നല്‍കിയ അഭിമുഖത്തിന്‍റെ പേരിലാണ് താരം ക്ലബിന്‍റെ അനിഷ്‌ടം പിടിച്ചു വാങ്ങിയത്.

തുടര്‍ന്ന് ലിവര്‍പൂളിനെതിരായ മത്സരത്തിലെ സ്‌ക്വാഡില്‍ നിന്നും ലുക്കാക്കുവിനെ പുറത്താക്കിയിരുന്നു. ചെല്‍സിയില്‍ താന്‍ സന്തോഷവാനല്ലെന്നും സമീപഭാവിയില്‍ തന്നെ ഇന്‍റര്‍മിലാനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ലുക്കാക്കു പറഞ്ഞത്.

ട്യൂഷലിന്‍റെ കളി രീതികളോട് തനിക്ക് വിയോജിപ്പുണ്ടെന്നും താരം തുറന്ന് പറയുകയും ചെയ്‌തു.

also read: ബാറ്റില്‍ മാത്രം കൊണ്ട പന്തിന് റിവ്യൂ; ബംഗ്ലാദേശിനെ ട്രോളി സോഷ്യല്‍ മീഡിയ

കഴിഞ്ഞ ഓഗസ്റ്റില്‍ 115 മില്യണ്‍ യൂറോക്കാണ് ഇന്‍റര്‍മിലാനില്‍ നിന്നും ബെൽജിയൻ താരത്തെ ഇംഗ്ലീഷ് ക്ലബ് തിരിച്ചെത്തിച്ചിരുന്നത്. നേരത്തെ 2011 മുതൽ 2014 വരെ ചെൽസിയുടെ ഭാഗമായിരുന്നു ലുക്കാക്കു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.