53 വര്‍ഷത്തെ ഇടവേള മായ്ചാണ് ഇറ്റലി വീണ്ടും യൂറോപ്പിന്‍റെ രാജാക്കന്മാരായത്. 2018ലെ ലോക കപ്പിന് യോഗ്യത പോലും നേടാനാവാത്ത നാണക്കേടില്‍ നിന്നും മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം യൂറോ കിരീടത്തിലേക്ക് ഒരു അവിശ്വസനീയ കുതിപ്പ്. ഈ കുതിപ്പിന് ഇന്ധനമായതാവാട്ടെ റോബർട്ടോ മാൻസീനി എന്ന മാന്ത്രികനും.
നാലുതവണ വിശ്വകിരീടം ചൂടിയ അസൂറിപ്പടയ്ക്ക് ലോക കപ്പ് യോഗ്യത പോലും നേടാനാവാത്തത് ടീമിന്‍റെ ആരാധകര്‍പ്പുറം ഫുട്ബോള്‍ ലോകത്തിന് തന്നെ നിരാശ സമ്മാനിച്ചിരുന്നു. ഇവിടെ നിന്നുമാണ് മാൻസീനി എന്ന മാന്ത്രികന്‍ പണി തുടങ്ങുന്നത്. തീര്‍ത്തും തകര്‍ന്നടിഞ്ഞ ഒരു ടീമിനെ മൂന്ന് വര്‍ഷം എന്ന ചുരുങ്ങിയ കാലം കൊണ്ട് ലോക നിലവാരത്തിലേക്ക് ഉയര്‍ത്തിയാണ് മാന്‍സിനി കരുത്ത് കാട്ടിയത്.
-
🇮🇹 Italy become two-time EURO champions! #EURO2020 | #ITA pic.twitter.com/xT83qJlVpE
— UEFA EURO 2020 (@EURO2020) July 11, 2021 " class="align-text-top noRightClick twitterSection" data="
">🇮🇹 Italy become two-time EURO champions! #EURO2020 | #ITA pic.twitter.com/xT83qJlVpE
— UEFA EURO 2020 (@EURO2020) July 11, 2021🇮🇹 Italy become two-time EURO champions! #EURO2020 | #ITA pic.twitter.com/xT83qJlVpE
— UEFA EURO 2020 (@EURO2020) July 11, 2021
also read: ലൂക്ക് ഷായുടെ അതിവേഗ ഗോളിന് ഗാലറിയിൽ തമ്പ്‌സ് അപ്പ് നൽകി ടോം ക്രൂയ്‌സും ബെക്കാമും
'ഇറ്റലിയെ അത് അര്‍ഹിക്കുന്ന സ്ഥാനത്ത് എത്തിക്കുകയാണ് എന്‍റെ ലക്ഷ്യം. യൂറോപ്പിന്‍റേയും ലോകത്തിന്‍റേയും നെറുകയില്‍. അടുത്ത കാലത്തായി ഒരു യൂറോപ്യന്‍ കിരീടം കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അത് നേടിയെടുക്കുകയെന്നതാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം.' 2018ല്‍ ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റതിന് പിന്നാലെ മാന്‍സീനി പറഞ്ഞ വാക്കുകളാണിത്. ഇന്ന് മാന്‍സീനി വാക്ക് പാലിച്ചു. അസൂറികളുടെ 2000ത്തിലേയും 2012ലേയും കണ്ണീരിന് പ്രായശ്ചിത്വവും ചെയ്തു.
മാന്‍സീനിയുടെ ഇറ്റലി
-
🇮🇹🏆🤗 #EURO2020 | #ITA pic.twitter.com/vfeIuZHsMo
— UEFA EURO 2020 (@EURO2020) July 12, 2021 " class="align-text-top noRightClick twitterSection" data="
">🇮🇹🏆🤗 #EURO2020 | #ITA pic.twitter.com/vfeIuZHsMo
— UEFA EURO 2020 (@EURO2020) July 12, 2021🇮🇹🏆🤗 #EURO2020 | #ITA pic.twitter.com/vfeIuZHsMo
— UEFA EURO 2020 (@EURO2020) July 12, 2021
കൂടുതലായും പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ടീമിനെ ഉടച്ച് വാര്‍ത്താണ് മാന്‍സീനി തന്‍റെ സംഘത്തെ മിനുക്കിയെടുത്തത്. എതിരാളികള്‍ക്ക് മുമ്പിൽ പ്രതിരോധ കോട്ടകെട്ടി നിലയുറപ്പിച്ചിരുന്ന ഇറ്റാലിയൻ ശൈലിയെ ആക്രമണ ഫുട്ബോളിന്‍റെ കളിയഴകിലേക്ക് എത്തിച്ചത് മൻസീനി എന്ന മാന്ത്രികന്‍റെ കരങ്ങളാണ്. യുവ കളിക്കാരില്‍ വിശ്വാസം പ്രകടിപ്പിച്ച കോച്ച് ആക്രമണ ഫുട്ബോളിന്‍റെ പാഠങ്ങളും ടീമിന് പകര്‍ന്ന് നല്‍കി.
പന്ത് കൂടുതല്‍ കൈവശപ്പെടുത്തി ചടലുമായ നീക്കങ്ങളും എതിർ ഗോള്‍ മുഖത്തേക്ക് നിരന്തരം ഇരച്ചു കയറുന്ന അസൂറിപടയെ അയാള്‍ സൃഷ്ടിച്ചെടുത്തു. മികവുറ്റ കുറിയ പാസുകളുമായി പുൽമൈതാനങ്ങളെ തഴുകി നീങ്ങുന്ന പുതിയ ഇറ്റാലിയൻ ഫുഡ്ബോള്‍. തുടര്‍ന്ന് ഇറ്റലി തങ്ങളുടെ വിജയ യാത്ര ആരംഭിച്ചു. യൂറോ കപ്പ് യോഗ്യ മത്സരങ്ങളില്‍ മാത്രം 37 ഗോളുകളാണ് മാന്‍സീനിയുടെ സംഘം അടിച്ച് കൂട്ടിയത്.
തോല്‍വി അറിയാത്ത കുതിപ്പ്
അവസാനം കളിച്ച 34 മത്സരങ്ങളില്‍ തോല്‍വിയറിയാതെ യൂറോ കിരീടവും സ്വന്തമാക്കിയ ടീം തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ വരവറിയിച്ചിരുന്നു. തുര്‍ക്കിക്കെതിരായ ആദ്യ മത്സരത്തില്‍ മൂന്ന് ഗോളുകള്‍ അടിച്ച് കൂട്ടിയ സംഘം തങ്ങളുടെ മാറ്റം വിളിച്ചോതി. ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഇറ്റലി നേടുന്ന ഏറ്റവും കൂടുതല്‍ ഗോളുകളായിരുന്നു അത്.
തുടര്‍ന്ന് സ്വിറ്റ്സര്‍ലന്‍ഡിനെതിരെയും മാന്‍സീനിയുടെ സംഘം മൂന്ന് ഗോള്‍ നേട്ടം ആവര്‍ത്തിച്ചു. ടൂര്‍ണമെന്‍റില്‍ തോല്‍വി അറിയാതെ മുന്നേറിയ സംഘം ഫൈനലില്‍ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ചരിത്രം തീര്‍ത്തത്. പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ ആവേശം നിറഞ്ഞ ഫൈനലില്‍ 3-2 എന്ന സ്‌കോറിനായിരുന്നു അസൂറിപ്പടയുടെ വിജയം.
-
Complimenti Itália 👏👏🇮🇹🏆 @azzurri https://t.co/gmRug6PjYt
— Nuno Gomes (@21nunogomes) July 12, 2021 " class="align-text-top noRightClick twitterSection" data="
">Complimenti Itália 👏👏🇮🇹🏆 @azzurri https://t.co/gmRug6PjYt
— Nuno Gomes (@21nunogomes) July 12, 2021Complimenti Itália 👏👏🇮🇹🏆 @azzurri https://t.co/gmRug6PjYt
— Nuno Gomes (@21nunogomes) July 12, 2021
also read: ലിയോനാർഡോ ബോണൂസി; യൂറോ കപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ താരം
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇംഗ്ലണ്ടിനായി മത്സരത്തിന്‍റെ ലൂക്ക് ഷോ (2ാം മിനുട്ട്), ഇറ്റലിക്കായി ലിയോനാർഡോ ബോണൂസി (67ാം മിനുട്ട്) എന്നിവര്‍ ഗോള്‍ കണ്ടെത്തി. അതേസമയം കഴിഞ്ഞ മത്സരങ്ങളിലുടനീളം പ്രതിരോധത്തിലും മുന്നേറ്റത്തിലും മധ്യനിരയിലും ഒരുപോലെ തിളങ്ങിയായിരുന്നു ടീം വിജയം നേടിയത്. പുതു ചരിത്രം സൃഷ്ടിച്ച് അജയ്യരായി അസൂറിപ്പട മുന്നേറുമ്പോള്‍ ഇറ്റാലിയൻ ജനത മാത്രമല്ല, ഫുട്ബോള്‍ ലോകം ഒന്നാകെ പറയുന്നു. മാന്‍സീനി നിങ്ങള്‍ മാന്ത്രികനാണ്.