ETV Bharat / sports

ബന്ധവൈരികൾ ഇന്ന് ഏറ്റുമുട്ടും

author img

By

Published : Nov 15, 2019, 4:22 AM IST

അര്‍ജന്‍റീന-ബ്രസീല്‍ സൗഹൃദ മത്സരം ഇന്ന് സൗദി അറേബ്യയില്‍. മൂന്ന് മാസത്തെ വിലക്കിന് ശേഷം ഇറങ്ങുന്ന സൂപ്പർതാരം ലയണല്‍ മെസിയിലാണ് അർജന്‍റീന്‍ ആരാധകരുടെ പ്രതീക്ഷ

ഫുട്‌ബോൾ

ഹൈദരാബാദ്: അര്‍ജന്‍റീനയും ബ്രസീലും തമ്മിലുള്ള സൗഹൃദ ഫുട്‌ബോൾ മത്സരം ഇന്ന് സൗദി അറേബ്യയിലെ കിംഗ് സൗദ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 10.30-നാണ് മത്സരം. സൂപ്പർതാരം ലയണല്‍ മെസി അർജന്‍റീനക്ക് വേണ്ടി ഇറങ്ങും. അർജന്‍റീന്‍ പരിശീലകന്‍ സ്‌കൊളാനിയാണ് മൂന്ന് മാസത്തെ വിലക്കിന് ശേഷം മെസിയെ ദേശീയ ടീമില്‍ ഉൾപ്പെടുത്തിയത്. മെസിക്കൊപ്പം സെർജിയോ അഗ്വോറോയും ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്.

മറുവശത്ത് നെയ്മറുടെ അഭാവത്തില്‍ കളത്തിലിറങ്ങുന്ന ബ്രസീലിന് മെസിയുടെ സാന്നിധ്യം തലവേദനയുണ്ടാക്കും. അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ വരുമ്പോള്‍ അത് വെറും സൗഹൃദമത്സരം മാത്രമായിരിക്കില്ലെന്നാണ് അര്‍ജന്‍റീനയുടെ പരിശീലകന്‍ ലയണല്‍ സ്‌കലോനിയും പ്രതികരിച്ചിട്ടുണ്ട്. മറ്റു ടീമുകള്‍ക്കെതിരെ കളിക്കുന്നതുപോലെയല്ല, ഇത് ക്ലാസിക്കോ മത്സരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതിന്‍റെ വീറും വാശിയും കളിക്കളത്തില്‍ കാണാമെന്നും അദ്ദേഹം പ്രതികരിച്ചു. സമീപകാലത്ത് യുവനിര നടത്തിയ മികച്ച പ്രകടനത്തിലാണ് പരിശീലകന്‍റെ പ്രതീക്ഷ.

Intro:Body:

footbal

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.