ETV Bharat / sports

ഇന്‍സ്‌റ്റയിലും റെക്കോഡിട്ട് ക്രിസ്റ്റ്യാനോ - 20 core news

ഇന്‍സ്‌റ്റഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണം 20 കോടി കടന്ന് പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ

cristiano news  ക്രിസ്റ്റ്യാനോ വാർത്ത  ഇന്‍സ്റ്റഗ്രാം വാർത്ത  instagram news  20 core news  20 കോടി വാർത്ത
ക്രിസ്റ്റ്യാനോ
author img

By

Published : Jan 30, 2020, 8:01 PM IST

ന്യൂഡല്‍ഹി: ഇന്‍സ്‌റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബോൾ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 20 കോടി ആളുകളാണ് ഇന്‍സ്‌റ്റഗ്രാമില്‍ താരത്തെ പിന്തുണക്കുന്നത്. ഇന്‍സ്‌റ്റയില്‍ തന്നെ പിന്തുണക്കുന്നവരുടെ എണ്ണം 20 കോടി കടന്നതോടെ ആഹ്ളാദം പ്രകടിപ്പിച്ച് പോസ്‌റ്റ് ചെയ്യാനും താരം തയ്യാറായി. ദിനംപ്രതി തന്നോടൊപ്പം ഈ യാത്രയില്‍ പങ്കുചേരുന്ന എല്ലാവരോടും നന്ദിപറയുന്നതായി താരം പോസ്‌റ്റിനൊപ്പം കുറിച്ചു.

900,000 യൂറോയാണ് പോർച്ചുഗീസ് ദേശീയ ടീമിന്‍റെ നായകനായ ക്രിസ്റ്റ്യാനോക്ക് ഇന്‍സ്‌റ്റയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിലൂടെ മാത്രം ലഭിക്കുന്ന വാർഷിക വരുമാനം ഏകദേശം 48 മില്ല്യണ്‍ യൂറോയാണെന്നും ഇന്‍സ്‌റ്റ അധികൃതർ വ്യക്തമാക്കുന്നു. ഇറ്റാലിയന്‍ സീരി എയില്‍ താരം കളിക്കുന്ന ക്ലബായ യുവന്‍റസില്‍ നിന്നും ലഭിക്കുന്നത് ഇതിനേക്കാൾ കുറഞ്ഞ തുകയാണ്. 34 മില്ല്യണ്‍ യൂറോയാണ് ക്ലബ് കരാറിനത്തില്‍ താരത്തിന് നല്‍കുന്നത്.

ഇന്‍സ്‌റ്റഗ്രാമില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന രണ്ടാമത്തെ ഫുട്‌ബോൾ താരം അർജന്‍റീന്‍ താരം ലയണല്‍ മെസിയാണ്. 23.3 മില്ല്യണ്‍ യൂറോയാണ് താരത്തിന് പ്രതി വർഷം ലഭിക്കുന്നത്.

Intro:Body:

Cristiano Ronaldo first to break the 200m mark on Instagram

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.