ETV Bharat / sports

ചാമ്പ്യന്‍സ് ലീഗില്‍ റയലിന് തിരിച്ചടി; ബയേണിന് സമനില - champions league draw news

ഗ്രൂപ്പ് ബിയിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഷാക്‌തറിനോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫ്‌ യോഗ്യതക്കായി അടുത്ത മത്സരത്തില്‍ ജയം നിര്‍ണായകമാണ്

ചാമ്പ്യന്‍സ് ലീഗ് സമനില വാര്‍ത്ത  ബയേണിന് സമനില വാര്‍ത്ത  champions league draw news  bayern with draw news
ചാമ്പ്യന്‍സ് ലീഗ്
author img

By

Published : Dec 2, 2020, 6:50 PM IST

കിവ്: ചാമ്പ്യന്‍സ് ലീഗില്‍ സ്‌പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് തിരിച്ചടി. ഗ്രൂപ്പ് ബിയിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഷാക്‌തറിനോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെട്ടത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 57ാം മിനിട്ടില്‍ ഡെന്‍ടിനോയും 82ാം മിനിട്ടില്‍ സോളമനും ഷാക്‌തറിനായി വല കുലുക്കി. ജയത്തോടെ യുക്രെയിന്‍ ക്ലബ് ഷാക്‌തര്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഗ്രൂപ്പിലെ പോയിന്‍റ് പട്ടികയില്‍ ഒപ്പത്തിനൊപ്പമുള്ള റയലിനും ഷാക്‌തറിനും ഏഴ്‌ പോയിന്‍റ് വീതമാണുള്ളത്. ഇരു ടീമുകള്‍ക്കും അടുത്ത മത്സരം നിര്‍ണായകമാണ്.

കൂടുതല്‍ വായനക്ക്: ചാമ്പ്യന്‍സ് ലീഗ്: ചെമ്പട പ്രീ ക്വാര്‍ട്ടറില്‍; അയാക്‌സിന് തിരിച്ചടി

ഈ മാസം 10ന് മോന്‍ചെന്‍ഗ്ലാഡ്ബെച്ചിനോടാണ് റയലിന്‍റെ അടുത്ത മത്സരം. അതേസമയം അന്നേ ദിവസം നടക്കുന്ന അടുത്ത മത്സരത്തില്‍ ഷാക്‌തര്‍ ഇന്‍റര്‍മിലാനെ നേരിടും.

  • ⏰ RESULTS ⏰

    🔴 Liverpool go through as Group D winners 👏

    🔵⚪️ Porto reach last 16 as Group C runners-up 👏

    🤔 Who impressed you? #UCL

    — UEFA Champions League (@ChampionsLeague) December 1, 2020 " class="align-text-top noRightClick twitterSection" data=" ">

ലീഗിലെ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ അത്‌ലറ്റിക്കോ മാഡ്രിഡ് സമനിലയില്‍ തളച്ചു. അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം സ്വന്തമാക്കി. ആദ്യ പകുതിയുടെ 26ാം മിനിട്ടില്‍ ജോ ഫെലിക്‌സ് അത്‌ലറ്റിക്കോക്കായി ഗോളടിച്ചപ്പോള്‍ ബയേണിനായി പെനാല്‍ട്ടിയിലൂടെ തോമസ് മുള്ളര്‍ വല കുലുക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.