ETV Bharat / sports

റയലിന് തിരിച്ചടി; ടോണി ക്രൂസിന് കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ വിയ്യാറയലിനെതിരെ ശനിയാഴ്ച നടക്കാനിരിക്കുന്ന നിര്‍ണായക മത്സരം താരത്തിന് നഷ്ടമാവും.

Sports  Toni Kross  Spanish league match  ലാ ലിഗ  റയല്‍ മഡ്രിഡ്  ടോണി ക്രൂസ്  അത്‌ലറ്റിക്കോ മഡ്രിഡ്  കിരീടപ്പോരാട്ടം
റയല്‍ മഡ്രിഡിന് കനത്ത തിരിച്ചടി; മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസിന് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : May 18, 2021, 6:00 PM IST

മഡ്രിഡ്: ലാ ലിഗയില്‍ കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് കടക്കവെ റയല്‍ മാഡ്രിഡിന് കനത്ത തിരിച്ചടി. മധ്യനിര താരം ടോണി ക്രൂസിന് കൊവിഡ്-19 സ്ഥിരീകരിച്ചു. ലാ ലിഗയില്‍ ടീമിന്‍റെ അവസാന മത്സരത്തിന് ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കി നില്‍ക്കെയാണ് ജര്‍മ്മന്‍ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ക്ലബ് അറിയിച്ചു. ഇതോടെ വിയ്യാറയലിനെതിരെ ശനിയാഴ്ച നടക്കാനിരിക്കുന്ന നിര്‍ണായക താരത്തിന് താരത്തിന് നഷ്ടമാവും.

also read: ലാലിഗയില്‍ കപ്പിനായി മാഡ്രിഡ് പോരാട്ടം, കരുത്തറിയിക്കാൻ റയലും അത്‌ലറ്റിക്കോ മാഡ്രിഡും

ലീഗില്‍ 37 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോൾ 81 പോയിന്‍റുകളുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റയലുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 83 പോയിന്‍റുള്ള അത്‌ലറ്റിക്കോ മഡ്രിഡാണ് പട്ടികയില്‍ ഒന്നാമതുള്ളത്. അതേസമയം അവസാന മത്സരത്തില്‍ അത്‌ലറ്റിക്കോ പരാജയപ്പെടുകയും റയല്‍ വിജയിക്കുകയും ചെയ്താല്‍ സിനദിന്‍ സിദാനും സംഘത്തിനും ലീഗ് കിരീടം സ്വന്തമാക്കാം.

അതേസമയം കൊവിഡ് ബാധിതനുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഞായറാഴ്ച അത്‌ലറ്റിക് ബിൽബാവോയ്ക്കെതിരെ നടന്ന മത്സരത്തില്‍ ടോണി ക്രൂസ് കളിച്ചിരുന്നില്ല. ഈ മത്സരത്തില്‍ ടീം 1-0 എന്ന സ്കോറിന് വിജയിച്ചിരുന്നു. മറ്റൊരു റയല്‍ താരമായ സെര്‍ജിയോ റാമോസും വിയ്യാറയലിനെതിരായ മത്സരത്തില്‍ കളിച്ചേക്കില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.