മാഡ്രിഡ്: സീസണില്‍ തുടര്‍ച്ചയായ എട്ടാമത്തെ ജയം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. സെല്‍റ്റാ വിഗോക്കെതിരായ ലാലിഗ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ച റയല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ആദ്യ പകുതിയിലെ ആറാം മിനിട്ടില്‍ ലൂക്കാസ് വാസ്‌ക്വിസും രണ്ടാം പകുതിയിലെ 53ാം മിനിട്ടില്‍ മാര്‍കോ അസെന്‍സിയോയും റയലിനായി വല കുലുക്കി. 2019 ജൂണിലാണ് അവസാനമായി അസെന്‍സിയോ റയിലിനായി കളിച്ചത്. പരിക്ക് കാരണം തുടര്‍ന്നങ്ങോട്ട് അസെന്‍സിയോ കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കാണ് സ്‌പാനിഷ് താരത്തെ വലച്ചത്.
-
🏁 FT: @realmadriden 2-0 @RCCeltaEN
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) January 2, 2021 " class="align-text-top noRightClick twitterSection" data="
⚽ @Lucasvazquez91 6', @marcoasensio10 53'#Emirates | #HalaMadrid pic.twitter.com/ywEZq6RjST
">🏁 FT: @realmadriden 2-0 @RCCeltaEN
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) January 2, 2021
⚽ @Lucasvazquez91 6', @marcoasensio10 53'#Emirates | #HalaMadrid pic.twitter.com/ywEZq6RjST🏁 FT: @realmadriden 2-0 @RCCeltaEN
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) January 2, 2021
⚽ @Lucasvazquez91 6', @marcoasensio10 53'#Emirates | #HalaMadrid pic.twitter.com/ywEZq6RjST
റയലിനെതിരായ ഹോം ഗ്രൗണ്ടിലെ തോല്‍വിയോടെ സെല്‍റ്റാ വിഗോയുെട അപരാജിത കുതിപ്പിന് വിരമാമായി. ലീഗില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന ശേഷമാണ് റയലിന് എതിരായ സെല്‍റ്റാ വിഗോയുടെ പരാജയം. 17 മത്സരങ്ങളില്‍ നിന്നും 11 ജയവും മൂന്ന് സമനിലയുമുള്ള റയലിന് 36 പോയിന്‍റാണുള്ളത്. അതേസമയം ഇത്രയും മത്സരങ്ങളില്‍ നിന്നും ആറ് ജയം മാത്രമുള്ള സെല്‍റ്റ പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.
ലീഗിലെ മറ്റൊരു മത്സരത്തില്‍ വല്ലാഡോളിഡ് വിജയിച്ചു. ഗറ്റാഫെക്കെതിരായ ലാലിഗ പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വല്ലാഡോളിഡിന്‍റെ ജയം. റയല്‍ ബെറ്റിസ്, സെവിയ്യ പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം സ്വന്തമാക്കി.