സാന്‍ യുവാന്‍: ഖത്തര്‍ ലോകകപ്പിന് ടിക്കറ്റുറപ്പിച്ച് അര്‍ജന്‍റീന. ബുധനാഴ്ച പുലര്‍ച്ചെ നടന്ന ലാറ്റിനമേരിക്കന്‍ യോഗ്യത മത്സരത്തില്‍ ബ്രസീലിനെതിരെ അര്‍ജന്‍റീന ഗോള്‍ രഹിത സമനില വഴങ്ങിയിരുന്നു. അതിനു ശേഷം നടന്ന മത്സരത്തില്‍ ചിലി ഇക്വഡോറിനോട് ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍വി വഴങ്ങിയതോടെയാണ് മെസിക്കും സംഘത്തിനും നേരിട്ട് യോഗ്യത ലഭിച്ചത്.
-
🇦🇷 Congratulations Argentina 👏👏👏
— FIFA World Cup (@FIFAWorldCup) November 17, 2021 " class="align-text-top noRightClick twitterSection" data="
🏆 The two-time #WorldCup champions have secured their ticket to Qatar ✈️🇶🇦 pic.twitter.com/3vuyoihqCz
">🇦🇷 Congratulations Argentina 👏👏👏
— FIFA World Cup (@FIFAWorldCup) November 17, 2021
🏆 The two-time #WorldCup champions have secured their ticket to Qatar ✈️🇶🇦 pic.twitter.com/3vuyoihqCz🇦🇷 Congratulations Argentina 👏👏👏
— FIFA World Cup (@FIFAWorldCup) November 17, 2021
🏆 The two-time #WorldCup champions have secured their ticket to Qatar ✈️🇶🇦 pic.twitter.com/3vuyoihqCz
അര്‍ജന്‍റീനയുടെ ആദ്യ ഇലവനില്‍ മെസി ഇടം പിടിച്ചപ്പോള്‍ തുടയ്ക്ക് പരിക്കേറ്റ നെയ്‌മറെ പുറത്തിരുത്തിയാണ് കാനറികളിറങ്ങിയത്. ഇരു ടീമും കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാതിരുന്ന മത്സരത്തില്‍ 56 ശതമാനവും പന്ത് കൈവശം വെച്ചത് അര്‍ജന്‍റീനയാണ്.
61ാം മിനിട്ടില്‍ ഫ്രെഡിന്‍റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് ബ്രസീലിന് തിരിച്ചടിയായി. കളിയുടെ അവസാന നിമിഷം മെസിയുടെ ലോങ് റേഞ്ചര്‍ ബ്രസീല്‍ ഗോളി ആലിസണ്‍ തടുത്തിട്ടതും മത്സരഫലത്തെ നിര്‍ണയിച്ചു. ഇതോടെ തോൽവി അറിയാതെ 27 മത്സരങ്ങൾ അർജന്‍റീന പൂർത്തിയാക്കി.
തുടര്‍ച്ചയായ 13ാം ലോകകപ്പിനാണ് അർജന്‍റീനൻ സംഘം യോഗ്യത നേടിയത്. ലാറ്റിനമേരിക്കൻ യോഗ്യതയില്‍ 13 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും അഞ്ച് സമനിലയുമുള്ള അര്‍ജന്‍റീന 29 പോയിന്‍റോടെ രണ്ടാം സ്ഥാനത്താണുള്ളത്. 13 മത്സരങ്ങളില്‍ നിന്നും 11 വിജയമുള്ള ബ്രസീല്‍ 35 പോയിന്‍റോടെ നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ചിരുന്നു.
also read: വാര്‍ണറെ IPLല്‍ നിന്നും മാറ്റി നിര്‍ത്തിയത് മോശം ഫോമിനാലല്ല : ബ്രാഡ് ഹഡ്ഡിന്‍
മറ്റ് മത്സരങ്ങളിൽ ഉറുഗ്വെയ്‌ക്കെതിരെ ബൊളീവിയ ഏകപക്ഷീയമായ മൂന്ന് ഗോളിന് വിജയിച്ചു. വെനസ്വേലയ്‌ക്കെതിരെ പെറുവും (1-2) വിജയം നേടി. കൊളംബിയ-പരാഗ്വെ മത്സരം ഗോള്‍രഹിത സമനിലയിൽ പിരിഞ്ഞു.