ETV Bharat / sports

ഖത്തർ ലോകകപ്പ്; മൂന്നാമത്തെ സ്റ്റേഡിയത്തിന്‍റെ നിർമാണം പൂർത്തിയായി - ഫുട്‌ബോൾ ലോകകപ്പ് വാർത്ത

2022-ലെ ഫുട്ബോൾ ലോകകപ്പിനായി എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തറില്‍ നിർമിക്കുന്നത്. 2002-ല്‍ ദക്ഷിണ കൊറിയയും ജപ്പാനും ചേർന്ന് ലോകകപ്പിന് ആതിഥേയത്വം വഹിച്ച ശേഷം ഇത് ആദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം ഫുട്‌ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ പോകുന്നത്.

qatar world cup news  2022 world cup news  football world cup news  fifa news  ഖത്തർ ലോകകപ്പ് വാർത്ത  2022 ലോകകപ്പ് വാർത്ത  ഫുട്‌ബോൾ ലോകകപ്പ് വാർത്ത  ഫിഫ വാർത്ത
ഖത്തർ ലോകകപ്പ് സ്റ്റേഡിയം
author img

By

Published : Jun 7, 2020, 7:06 PM IST

ന്യൂഡല്‍ഹി: 2022 ഖത്തർ ലോകകപ്പിനുള്ള മൂന്നാമത്തെ സ്റ്റേഡിയത്തിന്‍റെ നിർമാണവും പൂർത്തിയായി. എഡ്യൂക്കേഷന്‍ സിറ്റിയിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. നേരത്തെ 2017-ല്‍ ഖലീഫ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിന്‍റെയും 2019-ല്‍ അല്‍ ജനൂബ് സ്റ്റേഡിയത്തിന്‍റെയും നിർമാണം പൂർത്തിയായിരുന്നു.

എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഖത്തർ ഒരുക്കുന്നത്. 2002-ല്‍ ദക്ഷിണ കൊറിയയും ജപ്പാനും ചേർന്ന് ലോകകപ്പിന് ആതിഥേയത്വം വഹിച്ച ശേഷം ഇത് ആദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം ഫുട്‌ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ പോകുന്നത്. സ്റ്റേഡിയം നിർമാണം പൂർത്തിയായതിന്‍റെ ഭാഗമായി ജൂണ്‍ 15-ന് പ്രത്യേക പരിപാടി സംഘടിപ്പിക്കും. കൊവിഡ് 19 ഭീതിക്കിടയിലും പദ്ധതി യാഥാർത്ഥ്യമാക്കാന്‍ സഹായിച്ച ജോലിക്കാരുൾപ്പെടെ ഈ പരിപാടിയുടെ ഭാഗമാകും.

അതേസമയം കൊവിഡ് 19 പശ്ചാത്തലത്തിലും ഖത്തർ ലോകകപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന പ്രതീക്ഷയിലാണ് ഫിഫയും മറ്റ് സംഘാടകരും. മഹാമാരിയുടെ ഭീതി നിലനില്‍ക്കുന്നതിനാല്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ തീയതി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

ഇത് പ്രകാരം ഖത്തറുമായുള്ള ഇന്ത്യയുടെ ഹോം മത്സരം ഒക്‌ടോബർ എട്ടിന് നടക്കും. നേരത്തെ ജൂണ്‍ എട്ടിന് നടക്കേണ്ട മത്സരമായിരുന്നു ഇത്. ബംഗ്ലാദേശുമായുള്ള മത്സരം നവംബർ 12നും അഫ്‌ഗാനിസ്ഥാനുമായുള്ള മത്സരം നവംബർ 17-നും നടക്കും. അതേസമയം ഇതിനകം ലോകകപ്പ് സാധ്യതകൾ അവസാനിച്ച ഇന്ത്യക്ക് ശേഷിക്കുന്ന മത്സരങ്ങളില്‍ നേട്ടമുണ്ടാക്കാനായാല്‍ ഏഷ്യാ കപ്പിന് യോഗ്യത നേടാന്‍ സാധിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.