ETV Bharat / sports

ഖത്തര്‍ ലോകകപ്പ്; കാനറികളും അര്‍ജന്‍റീനയും മുന്നേറ്റം തുടരുന്നു

യുറുഗ്വെക്ക് എതിരെ ബുധനാഴ്‌ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ വിജയിച്ചു.

ഖത്തര്‍ ലോകകപ്പ് യോഗ്യത വാര്‍ത്ത  ബ്രസീലിയന്‍ മുന്നേറ്റം വാര്‍ത്ത  qatar world cup qualifier news  brazilian advance news
ബ്രസീല്‍, അര്‍ജന്‍റീന
author img

By

Published : Nov 18, 2020, 5:37 PM IST

മോണ്ടെവീഡിയോ: ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ യുറുഗ്വയെ കീഴടക്കി ബ്രസീല്‍. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്‍റെ വിജയം. ആദ്യ പകുതിയിലാണ് കാനറികളുടെ രണ്ട് ഗോളുകളും പിറന്നത്. മുന്നേറ്റ താരം ജീസസിന്‍റെ അസിസ്റ്റില്‍ 34ാം മിനിട്ടില്‍ വിങ്ങര്‍ ആര്‍തറും പിന്നാലെ 45ാം മിനിട്ടില്‍ ലോദിയുടെ അസിസ്റ്റില്‍ റീചാര്‍ളിസണ്‍ രണ്ടാമത്തും യുറുഗ്വെയുടെ വല കുലുക്കി.

പരിക്കും കൊവിഡ് 19നും വില്ലനായി അവതരിച്ചെങ്കിലും പോരാട്ടവീര്യം ചോര്‍ന്നുപോകാതെ ഗ്രൂപ്പ് സ്റ്റേജിലെ നാലാമത്തെ മത്സരത്തിലും പരാജയമറിയാതെ മുന്നേറാന്‍ കാനറികള്‍ക്കായി. കളിച്ച നാല് മത്സരങ്ങളും ജയിച്ച ബ്രസീല്‍ 12 പോയിന്‍റുമായി പട്ടികയില്‍ ഒന്നാമാതാണ്. നാല് മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റ് മാത്രമുള്ള അര്‍ജന്‍റീന രണ്ടാം സ്ഥാനത്താണ്.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്നേറ്റ താരം ലൂയി സുവാരിസ് കളിക്കാതിരുന്നത് യുറുഗ്വെക്ക് തിരിച്ചടിയായി. പിന്നാലെ 71ാം മിനിട്ടില്‍ കവാനി റെഡ് കാര്‍ഡ് രണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് യുറുഗ്വെ മത്സരം പൂര്‍ത്തിയാക്കിയത്.

ഗ്രൂപ്പ് സ്റ്റേജില്‍ പുലര്‍ച്ചെ നടന്ന മറ്റൊരു മത്സരത്തില്‍ അര്‍ജന്‍റീന മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പെറുവിനെ പരാജയപ്പെടുത്തി. 17ാം മിനിട്ടില്‍ നിക്കോളാസ് ഗോണ്‍സാലസും 28ാം മിനിട്ടില്‍ മാര്‍ട്ടിനസുമാണ് അര്‍ജന്‍റീനക്കായി ഗോളടിച്ചത്. ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒരു ഇടവേളക്ക് ശേഷം അടുത്ത വര്‍ഷം മാര്‍ച്ചിലെ പുനരാരംഭിക്കൂ. മാര്‍ച്ച് 25നാണ് അടുത്ത ഘട്ടത്തിലെ മത്സരങ്ങള്‍ പുനരാരംഭിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.