പാരീസ്: ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയിന്‍റ് ജര്‍മൻ പരിശീലകൻ തോമസ് ടൂച്ചല്‍ പുറത്തേക്ക്. പകരം മൗറീഷ്യോ പൊച്ചെറ്റീനോയെ പുതിയ പരിശീലകനായി നിയമിക്കാനുള്ള നീക്കത്തിലാണ് പിഎസ്‌ജി.
നെയ്‌മറെയും കൂട്ടരെയും കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനല്‍ വരെ എത്തിച്ച പരിശീലകനാണ് ടൂച്ചല്‍. ക്ലബ് അടുത്തിടെ പുറത്തെടുക്കുന്ന മങ്ങിയ പ്രകടനമാണ് ടൂച്ചലിന് വിനയാകുന്നത്. ഫ്രഞ്ച് ലീഗ് വണ്ണിലെ മോശം പ്രകടനവും വിനയായി.
![പിഎസ്‌ജിക്ക് പുതിയ പരിശീലകന്‍ വാര്‍ത്ത പൊച്ചെറ്റീനോ പിഎസ്‌ജിയിലേക്ക് വാര്‍ത്ത new manager for psg news pochettino to psg news](https://etvbharatimages.akamaized.net/etvbharat/prod-images/10008630_afasdfasdf.jpg)
കഴിഞ്ഞ വര്‍ഷം നവംബര്‍ 10ന് ടോട്ടന്‍ഹാം ഹോട്ട്‌സ്‌ഫര്‍ പൊച്ചെറ്റീനോയെ പുറത്താക്കിയ ശേഷം അര്‍ജന്‍റീനന്‍ പരിശീലകന് ഒരു ക്ലബിന്‍റെയും ഭാഗമായിരുന്നില്ല. 2001-2003 കാലഘട്ടത്തില്‍ പൊച്ചെറ്റീനോ പിഎസ്‌ജിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. പൊച്ചെറ്റീനോയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയ ശേഷം ഹോസെ മൗറിന്യോയാണ് ടോട്ടന്‍ഹാമിന്‍റെ പരിശീലകനായി രംഗത്ത് വന്നത്. മൗറിന്യോയുടെ കീഴില്‍ ടോട്ടന്‍ഹാം പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലാണ്.
2018ലാണ് തോമസ് ടൂച്ചല്‍ പിഎസ്‌ജിയുടെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം അദ്ദേഹവുമായുള്ള കരാര്‍ പിഎസ്‌ജി 2021 വരെ ദീര്‍ഘിപ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ് കിരീടങ്ങള്‍ പിഎസ്‌ജി സ്വന്തമാക്കിയിരുന്നു.