ETV Bharat / sports

പ്രീമിയർ ലീഗ്: ചെല്‍സിയെ അട്ടിമറിച്ച് വെസ്റ്റ്ഹാം, സിറ്റിക്കും ലിവർപൂളിനും ജയം

author img

By

Published : Dec 5, 2021, 8:35 AM IST

പോയിന്‍റ് പട്ടികയിൽ 35 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റിയും 34 പോയിന്‍റുമായി ലിവർ പൂളും ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുന്നു. 33 പോയിന്‍റുമായി ചെല്‍സി മൂന്നാം സ്ഥാനത്തായി.

PREMIER LEAGUE  West Ham beat Chelsea  പ്രീമിയർ ലീഗ്  ചെല്‍സിയെ അട്ടിമറിച്ച് വെസ്റ്റ്ഹാം  മാഞ്ചസ്റ്റർ സിറ്റിക്ക് ജയം  ബെർണാർഡോ സിൽവ  Bernardo Silva double goal
പ്രീമിയർ ലീഗ്: ചെല്‍സിയെ അട്ടിമറിച്ച് വെസ്റ്റ്ഹാം, സിറ്റിക്കും ലിവർപൂളിനും ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ കരുത്തരായ ചെല്‍സിയെ അട്ടിമറിച്ച് വെസ്റ്റ്ഹാം. വെസ്റ്റ്ഹാമിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളിനായിരുന്നു വെസ്റ്റ്ഹാമിന്‍റെ വിജയം. വെസ്റ്റ് ഹാമിനായി മാനുവല്‍ ലാന്‍സിനി, ജെറോര്‍ദ് ബൗവന്‍, ആര്‍തര്‍ മസോകോ എന്നിവർ ഗോളുകൾ നേടിയപ്പോൾ ചെൽസിക്കായി തിയാഗോ സില്‍വ, മേസണ്‍ മൗണ്ട് എന്നിവരും ഗോളുകൾ നേടി.

28-ാം മിനിട്ടിൽ തിയാഗോ സില്‍വയിലൂടെ ചെൽസിയാണ് മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതിക്ക് തൊട്ട് മുന്നെ തന്നെ ചെൽസി തിരിച്ചടിച്ചു. പനാൽറ്റിയിലൂടെ മാനുവല്‍ ലാന്‍സിനിയാണ് സമനില ഗോൾ നേടിയത്. എന്നാൽ 44-ാം മിനിട്ടിൽ മേസണ്‍ മൗണ്ടിലൂടെ ചെൽസി വീണ്ടും ലീഡ് നേടി.

രണ്ടാം പകുതിയിൽ 56-ാം മിനിറ്റില്‍ ജെറോര്‍ദ് ബൗവന്‍ വെസ്റ്റ് ഹാമിനായി ഗോൾ നേടി. ഇതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി. എന്നാൽ 87-ാം മിനിട്ടിൽ ചെൽസിയെ ഞെട്ടിച്ചുകൊണ്ട് ആര്‍തര്‍ മസോകോ വെസ്റ്റ് ഹാമിന്‍റെ വിജയഗോൾ നേടി.

വിജയത്തോടെ 15 മത്സരങ്ങളില്‍ നിന്ന് 27 പോയിന്‍റുമായി വെസ്റ്റ്ഹാം നാലാം സ്ഥാനത്താണ്. ഈ സീസണില്‍ ചെല്‍സിയുടെ രണ്ടാം തോല്‍വിയാണിത്. 10 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ മൂന്നു മത്സരങ്ങള്‍ സമനിലയായി.

ഇന്നലത്തെ തോല്‍വിയോടെ ചെല്‍സിക്ക് ലീഗിലെ ഒന്നാം സ്ഥാനം നഷ്ടമായി. 33 പോയിന്‍റുമായി ചെല്‍സി മൂന്നാം സ്ഥാനത്തായി.

കുതിപ്പ് തുടർന്ന് സിറ്റി

മറ്റൊരു മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റി വാട്ട്‌ഫോർഡിനെ തകർത്തു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. ബെർണാർഡോ സിൽവയുടെ ഇരട്ട ഗോളാണ് ചെൽസിയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്.

☝️ @ManCity go top of the #PL for the first time this season pic.twitter.com/AFsdw8rVjA

— Premier League (@premierleague) December 4, 2021 ">

നാലാം മിനിട്ടിൽ റഹീം സ്റ്റെർലിങിലൂടെ സിറ്റി ആദ്യ ഗോൾ സ്വന്തമാക്കി. പിന്നാലെ 31-ാം മിനിട്ടിലും 63-ാം മിനിട്ടിലും ബെർണാർഡോ സിൽവ ഗോളുകൾ നേടി. 74-ാം മിനിട്ടിൽ കുച്ചോ ഹെർണാൻഡെസിലൂടെ വാട്ട്‌ഫോർഡ് ആശ്വാസ ഗോൾ നേടി. 15 മത്സരങ്ങളിൽ നിന്ന് 11 വിജയവും രണ്ട് സമനിലയും രണ്ട് തോൽവിയും ഉൾപ്പെടെ 35 പോയിന്‍റുമായി സിറ്റിയാണ് പട്ടികയിൽ ഒന്നാമത്.

ലിവർപൂളിനും വിജയം

മറ്റൊരു മത്സരത്തിൽ കരുത്തരായ ലിവർപൂർ വൂൾഫ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്തു. അവസാന നിമിഷം വരെ നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിൽ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിന്‍റെ അവസാന നിമിഷങ്ങളിലാണ് ലിവർപൂൾ വിജയഗോൾ സ്വന്തമാക്കിയത്. ഡിവോക്ക് ഒറിജിയാണ് ലിവർപൂളിനായി ഗോൾ നേടിയത്.

വിജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് 34 പോയിന്‍റുമായി ലിവർപൂൾ പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ നിന്നു തന്നെ 21 പോയിന്‍റുമായി വൂൾഫ്‌സ് എട്ടാം സ്ഥാനത്താണ്.

ALSO READ: മെസിയോടൊപ്പം കളിക്കുകയെന്നത് വലിയ സ്വപ്‌നം; ബാഴ്‌സയുമായി കരാറിലെത്തേണ്ടതായിരുന്നു ഡി മരിയ

ഇന്നലെ നടന്ന മറ്റ് രണ്ട് മത്സരങ്ങളിൽ സതാംപ്‌ടണ്‍ ബ്രൈറ്റണോട് 1-1 ന് സമനില വഴങ്ങിയപ്പോൾ, ന്യൂകാസ്റ്റിൽ ബേൺലിയോട് എതിരില്ലാത്ത ഒരു ഗോളിന്‍റെ തോൽവി ഏറ്റുവാങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.