ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ(Premier League) എവർട്ടണെ(Everton) കീഴടക്കി മാഞ്ചസ്റ്റർ സിറ്റി(Manchester City). എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. മത്സരത്തിലുടനീളം ആധിപത്യമുറപ്പിച്ച സിറ്റി ഒരവസരത്തിൽ പോലും എവർട്ടണെ മുന്നേറാൻ അനുവദിച്ചില്ല. വിജയത്തോടെ പോയിന്‍റ് പട്ടികയിൽ സിറ്റി രണ്ടാം സ്ഥാനത്തേക്കെത്തി.
44-ാം മിനിട്ടിൽ റഹീം സ്റ്റെർലിങാണ്(Raheem Sterling) സിറ്റിക്കുവേണ്ടി ആദ്യം ഗോൾവല ചലിപ്പിച്ചത്. രണ്ടാം പകുതിയിൽ 55-ാം റോഡ്രി(Rodri)യിലൂടെ സിറ്റി തങ്ങളുടെ ലീഡ് വർധിപ്പിച്ചു. ഇതോടെ മറുപടി ഗോളിനായി എവർടണ്‍ കിണഞ്ഞുശ്രമിച്ചെങ്കിലും സിറ്റിയുടെ പ്രതിരോധത്തിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു. തുടർന്ന് 86-ാം മിനിട്ടിൽ ബെർണാർഡോ സിൽവ(Brenardo Silva) യിലൂടെ സിറ്റി വിജയഗോൾ സ്വന്തമാക്കി.
-
Never in doubt#MCIEVE pic.twitter.com/WbXoI0B1v6
— Premier League (@premierleague) November 21, 2021 " class="align-text-top noRightClick twitterSection" data="
">Never in doubt#MCIEVE pic.twitter.com/WbXoI0B1v6
— Premier League (@premierleague) November 21, 2021Never in doubt#MCIEVE pic.twitter.com/WbXoI0B1v6
— Premier League (@premierleague) November 21, 2021
-
Your @EASPORTSFIFA Man of the Match is...🥁
— Manchester City (@ManCity) November 21, 2021 " class="align-text-top noRightClick twitterSection" data="
🌟 RODRIGO 🌟
🔵 3-0 🍬 #ManCity pic.twitter.com/Y2rUp1ubjU
">Your @EASPORTSFIFA Man of the Match is...🥁
— Manchester City (@ManCity) November 21, 2021
🌟 RODRIGO 🌟
🔵 3-0 🍬 #ManCity pic.twitter.com/Y2rUp1ubjUYour @EASPORTSFIFA Man of the Match is...🥁
— Manchester City (@ManCity) November 21, 2021
🌟 RODRIGO 🌟
🔵 3-0 🍬 #ManCity pic.twitter.com/Y2rUp1ubjU
ALSO READ : India vs New Zealand | രോഹിത് ശർമയ്ക്ക് അർധസെഞ്ച്വറി,ന്യൂസിലാൻഡിന് 185 റണ്‍സ് വിജയലക്ഷ്യം
12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയത്തോടെ 26 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് സിറ്റി. 12 മത്സരങ്ങളിൽ നിന്ന് ഒൻപത് വിജയത്തോടെ 29 പോയിന്‍റുമായി ചെൽസിയാണ് പട്ടികയിൽ ഒന്നാമത്. ഏഴ് വിജയവുമായി ലിവർപൂളും, വെസ്റ്റ് ഹാമും മൂന്നും നാലും സ്ഥാനങ്ങളിൽ തുടരുന്നു.