ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രെന്‍റ്ഫോർഡിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നിലവിലെ ചാമ്പ്യൻമാരുടെ വിജയം. ഫിൽ ഫോഡനാണ് സിറ്റിക്കുവേണ്ടി ഗോൾ നേടിയത്.
മത്സരത്തിലുടനീളം മാഞ്ചസ്റ്റർ സിറ്റിയുടെ പൂർണമായ ആധിപത്യമാണ് കാണാൻ സാധിച്ചത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച സിറ്റിക്കായി 16-ാം മിനിട്ടിൽ ഫിൽ ഫോഡൻ ഗോൾ നേടുകയായിരുന്നു. വിജയത്തോടെ 20 മത്സരങ്ങളിൽ നിന്ന് 50 പോയിന്‍റോടെ സിറ്റി പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.
-
A professional and clinical performance from Pep Guardiola's side sends them eight points clear at the top 🔹#BREMCI pic.twitter.com/Bhgdf1A3eF
— Premier League (@premierleague) December 29, 2021 " class="align-text-top noRightClick twitterSection" data="
">A professional and clinical performance from Pep Guardiola's side sends them eight points clear at the top 🔹#BREMCI pic.twitter.com/Bhgdf1A3eF
— Premier League (@premierleague) December 29, 2021A professional and clinical performance from Pep Guardiola's side sends them eight points clear at the top 🔹#BREMCI pic.twitter.com/Bhgdf1A3eF
— Premier League (@premierleague) December 29, 2021
മറ്റൊരു മത്സരത്തിൽ കരുത്തരായ ചെൽസിക്ക് ദുർബലരായ ബ്രൈട്ടൻ സമനിലപ്പൂട്ടിട്ടു. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി. ചെൽസിക്കായി റൊമേലു ലുക്കാക്കു ഗോൾ നേടിയപ്പോൾ ഡാനി വെൽത്തബെക്ക് ബ്രൈട്ടന് സമനില ഗോൾ നൽകി.
ALSO READ: I League | കൊവിഡ് വ്യാപനം : ഐ ലീഗ് മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടി
ഇരുടീമുകളും മികച്ച പ്രകടനം കാഴ്‌ചവച്ച മത്സരത്തിൽ 28-ാം മിനിട്ടിൽ ലുക്കാക്കുവിലൂടെ ചെൽസിയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ തോൽവി ഉറപ്പിച്ച ബ്രൈട്ടന് രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമിൽ വെൽത്തബെക്ക് സമനില ഗോളിലൂടെ പുതുജീവൻ നൽകി.
-
A late, late header from Danny Welbeck shares the spoils at Stamford Bridge 👏#CHEBHA pic.twitter.com/PdPsHG3JRr
— Premier League (@premierleague) December 29, 2021 " class="align-text-top noRightClick twitterSection" data="
">A late, late header from Danny Welbeck shares the spoils at Stamford Bridge 👏#CHEBHA pic.twitter.com/PdPsHG3JRr
— Premier League (@premierleague) December 29, 2021A late, late header from Danny Welbeck shares the spoils at Stamford Bridge 👏#CHEBHA pic.twitter.com/PdPsHG3JRr
— Premier League (@premierleague) December 29, 2021
സമനിലയോടെ ഇക്കൊല്ലത്തെ ചെൽസിയുടെ കിരീട മോഹങ്ങൾക്ക് ശക്‌തമായ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. 20 മത്സരങ്ങളിൽ നിന്ന് 42 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് നിലവിൽ ചെൽസി. നിലവിൽ ഒന്നാം സ്ഥാനത്തുള്ള സിറ്റിയേക്കാൾ എട്ട് പോയിന്‍റ് ചെൽസിക്ക് കുറവാണ്.