ലിവര്‍പൂള്‍ : ഉക്രൈന്‍ ക്ലബ് ഡൈനാമോ കീവ് പ്രതിരോധ താരം വിറ്റാലി മൈകോലെങ്കോയെ ഇംഗ്ലീഷ് ക്ലബായ എവര്‍ട്ടണ്‍ സ്വന്തമാക്കി. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ ആദ്യ ദിനം തന്നെയാണ് ഉക്രൈന്‍ താരത്തെ എവര്‍ട്ടണ്‍ റാഞ്ചിയത്.
2026 ജൂണില്‍ അവസാനിക്കുന്ന നാലര വര്‍ഷത്തെ കരാറിലാണ് 22 കാരനായ മൈകോലെങ്കോ ക്ലബുമായി ഒപ്പുവച്ചിരിക്കുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുകയെന്നത് തന്‍റെ എപ്പോഴത്തേയും സ്വപ്നമാണെന്ന് താരം പറഞ്ഞു. 22 വയസുകാരനായ തനിക്ക് യൂറോപ്യൻ തലത്തിൽ കളിച്ച പരിചയമുണ്ടെന്നും, ഒരു കളിക്കാരനെന്ന നിലയിൽ ഇനിയും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും മൈകോലെങ്കോ കൂട്ടിച്ചേര്‍ത്തു.
also read: IND vs SA : ബുംറയെ ഉപനായകനാക്കിയത് അശ്ചര്യപ്പെടുത്തിയെന്ന് മുന്‍ താരം
കഴിഞ്ഞ യൂറോ കപ്പിന്‍റെ ക്വാര്‍ട്ടറില്‍ ഉക്രൈനെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് മൈകോലെങ്കോ. ഉക്രൈനായി 21 മത്സരങ്ങളില്‍ താരം പന്ത് തട്ടിയിട്ടുണ്ട്. ഡൈനാമോയ്‌ക്കായി 132 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും താരം നേടിയിട്ടുണ്ട്.