നിയോണ്‍: യുവേഫ നിയന്ത്രണത്തിലുള്ള യൂറോകപ്പ് 2020 ഫുട്ബോൾ ടൂർണമെന്‍റില്‍ ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി. ആറ് ഗ്രൂപ്പുകളിലും ആവേശകരമായ പോരാട്ടം നടക്കുമെന്ന് ഉറപ്പായി. നിലവിലെ ചാമ്പ്യന്‍മാരായ പോർച്ചുഗലും ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്‍മാര്യ ജർമനിയും ഉൾപ്പെടുന്ന ഗ്രൂപ്പ് എഫ് ആണ് പ്രധാന ആകർഷണം. പ്ലേഓഫ് കളിച്ചെത്തുന്ന ഒരു ടീം കൂടി ഈ മരണ ഗ്രൂപ്പില്‍ ചേരും. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഫൈനലിനെ വെല്ലുന്ന മത്സരങ്ങൾ കാണാമെന്ന ആവേശത്തിലാണ് ഫുട്ബോൾ ആരാധകര്‍. യൂറോ കപ്പിനായി 24 ടീമുകളാണ് ഇത്തവണ മത്സരിക്കുന്നത്. യൂറോകപ്പിന്‍റെ 60–ാം വാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി യൂറോപ്പിലെ 12 നഗരങ്ങളിലായാണ് ഇത്തവണ ടൂർണമെന്‍റ് നടക്കുകയെന്ന പ്രത്യേകതയുമുണ്ട്.
-
The #EURO2020 groups have been drawn! 😍
— UEFA EURO 2020 (@EURO2020) November 30, 2019 " class="align-text-top noRightClick twitterSection" data="
Which matches are you excited for? pic.twitter.com/CU7SvtNAXq
">The #EURO2020 groups have been drawn! 😍
— UEFA EURO 2020 (@EURO2020) November 30, 2019
Which matches are you excited for? pic.twitter.com/CU7SvtNAXqThe #EURO2020 groups have been drawn! 😍
— UEFA EURO 2020 (@EURO2020) November 30, 2019
Which matches are you excited for? pic.twitter.com/CU7SvtNAXq
യൂറോകപ്പ് ഗ്രൂപ്പുകൾ
ഗ്രൂപ്പ് എ: തുർക്കി, ഇറ്റലി, വെയില്‍സ്, സ്വിറ്റ്സർലന്‍ഡ്.
ഗ്രൂപ്പ് ബി: ഡെന്‍മാർക്ക്, ഫിന്‍ലാന്‍ഡ്, റഷ്യ, ബെല്‍ജിയം.
ഗ്രൂപ്പ് സി: നെതർലന്‍റ്, യുക്രെയ്ൻ, ഹോളണ്ട്, ഓസ്ട്രേലിയ, (യോഗ്യതാ മത്സരങ്ങളില്‍ ഗ്രൂപ്പ് എയിലെയും ഡിയിലെയും പ്ലേ ഓഫ് വിജയികളില്‍ ഒരാൾ)
ഗ്രൂപ്പ് ഡി: ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, (യോഗ്യതാ മത്സരത്തില്‍ ഗ്രൂപ്പ് സിയിലെ പ്ലേ ഓഫ് വിജയി)
ഗ്രൂപ്പ് ഇ: സ്പെയിൻ, സ്വീഡൻ, പോളണ്ട് (യോഗ്യതാ മത്സരങ്ങളിലെ ഗ്രൂപ്പ് ബിയിലെ പ്ലേ ഓഫ് വിജയി)
ഗ്രൂപ്പ് എഫ്: പോർച്ചുഗൽ, ഫ്രാൻസ്, ജർമനി, (യോഗ്യതാ മത്സരങ്ങളില്‍ ഗ്രൂപ്പ് എയിലെയും ഡിയിലെയും പ്ലേ ഓഫ് വിജയികളില്‍ ഒരാൾ)