ETV Bharat / sports

പോഗ്‌ബയുടെ തിരിച്ച് വരവ് യുണൈറ്റഡിന് ഗുണം ചെയ്യും: ദിമിത്രി ബർബറ്റോവ് - united news

മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ മുന്‍ മുന്നേറ്റ താരമാണ് ദിമിത്രി ബർബറ്റോവ്

യുണൈറ്റഡ് വാർത്ത  പോഗ്ബെ വാർത്ത  united news  pogba news
പോഗ്‌ബ
author img

By

Published : Jun 4, 2020, 5:52 PM IST

ലണ്ടന്‍: സൂപ്പർ താരം പോൾ പോഗ്‌ബ ടീമില്‍ തിരിച്ചെത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡിന് നേട്ടമാകുമെന്ന് ക്ലബിന്‍റെ മുന്‍ മുന്നേറ്റ താരം ദിമിത്രി ബർബറ്റോവ്. കൊവിഡ് 19-ന് ശേഷം ലീഗ് പുനരാരംഭിക്കുമ്പോൾ യുണൈറ്റഡിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോഗ്ബയും ബ്രൂണോ ഫെർണാണ്ടസും ചേർന്ന് മധ്യനിര ഭദ്രമാക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. യുണൈറ്റഡ് ഇനി പിഴവ് വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിക്ക് കാണം പോഗ്ബെക്ക് ഇപിഎല്ലിലെ ഈ സീസണില്‍ ഇതേവരെ ഒരു മത്സരം പോലും കളിക്കാനായിരുന്നില്ല. സീസണില്‍ 45 പോയിന്‍റോടെ അഞ്ചാം സ്ഥാനക്കാരാണ് യുണൈറ്റഡ്. ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയെടുക്കുക നിലവില്‍ മാന്‍ യുവിന് വെല്ലുവിളിയാണ്. നാലാം സ്ഥാനത്ത് ചെല്‍സിയാണ് ഉള്ളത്. ഇരു ടീമുകളും തമ്മിലാണ് നിലവില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്കായി മത്സരം നടക്കുന്നത്. ചെല്‍സിക്ക് 48 പോയിന്‍റ് ഉള്ളപ്പോൾ യുണൈറ്റഡിന് 45 പോയിന്‍റാണ് ഉള്ളത്. ഒരോ മത്സരത്തിലെയും ജയ പരാജയങ്ങൾ ഇരു ടീമുകൾക്കും നിർണായകമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.