മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഫ്രഞ്ച് മിഡ്‌ഫീല്‍ഡര്‍ പോള്‍ പോഗ്‌ബയുടെ വീട് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പോഗ്‌ബയുടെ പോസ്റ്റിലൂടെയാണ് വീട് സാമൂഹ്യമാധ്യമത്തിലെത്തിയത്. കൊവിഡ് കാലത്തെ വിനോദ ഉപാധികള്‍ ഉള്‍പ്പെടെയാണ് പോഗ്‌ബ ചിത്രത്തിലൂടെ പങ്കുവെച്ചത്.
- " class="align-text-top noRightClick twitterSection" data="
">
കളിക്കളം വിട്ടാല്‍ അധിക സമയവും പോഗ്‌ബ മൂന്ന് മില്യണ്‍ വില വരുന്ന ഈ വീട്ടിലാണ് കഴിയുക. ലോക്‌ഡൗണിന്‍റെ വിരസത മാറ്റാന്‍ വേണ്ട സൗകര്യങ്ങളെല്ലാം പോഗ്‌ബയുടെ വീട്ടിലൊരുക്കിയിട്ടുണ്ട്. ഇതിന് പിന്നിലായി പോഗ്‌ബയുടെ കരിയറിലെ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുന്ന അലങ്കാരങ്ങളും കാണാം. ഭാര്യ മരിയ സാലസിനും കുട്ടികള്‍ക്കുമൊപ്പമാണ് പോഗ്‌ബ വീട്ടില്‍ കഴിയുന്നത്.
എവര്‍ടണ് എതിരെ നടന്ന മത്സരത്തിലാണ് പോഗ്‌ബ അവസാനമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിച്ചത്. പരിക്ക് ഭേദമാകാനുള്ള കാത്തിരിപ്പിലാണ് പോഗ്‌ബയും യുണൈറ്റഡും.