ETV Bharat / sports

മറ്റു ക്ലബുകള്‍ പിഎസ്‌ജിയെ പിന്തുടരാന്‍ തുടങ്ങും: പൊച്ചെറ്റീനോ

തോമസ് ടൂച്ചലിന് പകരം പിഎസ്‌ജിയെ കളി പഠിപ്പിക്കാന്‍ എത്തിയ അര്‍ജന്‍റീനന്‍ പരിശീലകന്‍ മൗറിഷ്യോ പൊച്ചെറ്റീനോ 2001-2003 കാലഘട്ടത്തില്‍ പിഎസ്‌ജിക്ക് വേണ്ടി ബൂട്ടണിഞ്ഞ ഓര്‍മകളും പങ്കുവെച്ചു

author img

By

Published : Jan 3, 2021, 3:42 PM IST

പൊച്ചെറ്റീനോ പിഎസ്‌ജിയില്‍ വാര്‍ത്ത  പൊച്ചെറ്റീനോ പ്രതികരിക്കുന്നു വാര്‍ത്ത  pochettino in psg news  pochettino responds news
പൊച്ചെറ്റീനോ

പാരീസ്: ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ക്ലബുകളില്‍ ഒന്നായ പിഎസ്‌ജിയെ സംബന്ധിച്ചിടത്തോളം ജയം മാത്രമല്ല ലക്ഷ്യമിടുന്നതെന്നും കളി ആസ്വദിക്കാനും ഫുട്‌ബോളിനെ സ്നേഹിക്കാനും സാധിക്കണമെന്നും മൗറീഷ്യോ പൊച്ചെറ്റീനോ. പാരീസ് സെയിന്‍റ് ജര്‍മന്‍റെ പരിശീലകനായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അര്‍ജന്‍റീനന്‍ പരിശീലകന്‍. യൂറോപ്പിലെ വമ്പന്‍ ക്ലബാണിത്. ഇവിടെ ജയിക്കുന്ന രീതി ഉള്‍പ്പെടെ വ്യത്യസ്ഥമാകണം. മറ്റു ക്ലബുകള്‍ പിഎസ്‌ജിയുടെ ശൈലി പിന്തുടരുന്ന അവസ്ഥ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാണ് പ്രാധാന്യം നല്‍കുകയെന്നും പൊച്ചെറ്റീനോ പറഞ്ഞു.

മൗറീഷ്യോ പൊച്ചെറ്റീനോ.

2001-2003 കാലഘട്ടത്തില്‍ പിഎസ്‌ജിക്ക് വേണ്ടി കളിച്ച പൊച്ചെറ്റീനോ ആ കാലഘട്ടത്തെ കുറിച്ചും ഓര്‍മിച്ചെടുത്തു. പിഎസ്‌ജി തന്‍റെ പ്രിയപ്പെട്ട ക്ലബാണെന്നും ഇവിടുത്തെ സാഹചര്യങ്ങള്‍ താന്‍ നിരന്തരം നിരീക്ഷിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശീലകനാകാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു. അപൂര്‍വ അവസരയാണിതിനെ കാണുന്നത്. പിഎസ്‌ജിയിലെ ബന്ധങ്ങള്‍ പുതുക്കുമെന്നും പൊച്ചെറ്റീനോ കൂട്ടിച്ചേര്‍ത്തു. സെയിന്‍റ് എച്ചിയന്ന് എതിരെ ഫ്രഞ്ച് ലീഗ് വണ്ണിലാണ് പിഎസ്‌ജിയുടെ അടുത്ത മത്സരം. ഈ മാസം ഏഴിന് പുലര്‍ച്ചെ 1.30നാണ് മത്സരം.

കഴിഞ്ഞ മാസം പുറത്താക്കിയ പരിശീലകന്‍ തോമസ് ടൂച്ചലിന് പകരമാണ് പൊച്ചെറ്റീനോ പിഎസ്‌ജിയില്‍ എത്തുന്നത്. 18 മാസത്തേക്കുള്ള കരാര്‍ നീട്ടിനല്‍കാനും അവസരമുണ്ട്. നിലവിലെ കരാര്‍ 2022 ജൂണില്‍ അവസാനിക്കും. കഴിഞ്ഞ വര്‍ഷം നവംബര്‍ 10ന് ടോട്ടന്‍ഹാം ഹോട്ട്‌സ്‌ഫര്‍ പുറത്താക്കിയ പൊച്ചെറ്റീനോ പിന്നീട് ഒരു ക്ലബിന്‍റെയും ഭാഗമായിരുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.