ബെര്‍ലിന്‍: യൂറോപ്പില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിന്‍റെ തേരോട്ടം തുടരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗിനും സൂപ്പര്‍ കപ്പിനും പിന്നാലെ ജര്‍മന്‍ സൂപ്പര്‍ കപ്പും ബേയേണ്‍ മ്യൂണിക്കിന്. കലാശപ്പോരില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബയേണിന്‍റെ കിരീട ധാരണം.
-
Trophy-lifting experts 🥇#Mission5 #Supercup2020 #MiaSanMia pic.twitter.com/wXVjDrJZwB
— FC Bayern English (@FCBayernEN) September 30, 2020 " class="align-text-top noRightClick twitterSection" data="
">Trophy-lifting experts 🥇#Mission5 #Supercup2020 #MiaSanMia pic.twitter.com/wXVjDrJZwB
— FC Bayern English (@FCBayernEN) September 30, 2020Trophy-lifting experts 🥇#Mission5 #Supercup2020 #MiaSanMia pic.twitter.com/wXVjDrJZwB
— FC Bayern English (@FCBayernEN) September 30, 2020
ബയേണിന് വേണ്ടി കോറന്‍റിന്‍ ടൊളിസോ, തോമസ് മുള്ളര്‍, ജോഷ്വ കിമ്മിച്ച് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ജൂലിയന്‍ ബ്രാന്‍ഡിറ്റ്, എര്‍ലിങ് ഹാലണ്ട് എന്നിവര്‍ ഡോര്‍ട്ട്മുണ്ടിന് വേണ്ടിയും വല ചലിപ്പിച്ചു.
-
⚽ Bayern 3-2 Dortmund
— Bundesliga English (@Bundesliga_EN) September 30, 2020 " class="align-text-top noRightClick twitterSection" data="
📹 in 60 seconds #Supercup2020 #FCBBVB pic.twitter.com/JaGPktuI0w
">⚽ Bayern 3-2 Dortmund
— Bundesliga English (@Bundesliga_EN) September 30, 2020
📹 in 60 seconds #Supercup2020 #FCBBVB pic.twitter.com/JaGPktuI0w⚽ Bayern 3-2 Dortmund
— Bundesliga English (@Bundesliga_EN) September 30, 2020
📹 in 60 seconds #Supercup2020 #FCBBVB pic.twitter.com/JaGPktuI0w
പരിശീലകന്‍ ഹാന്‍സ് ഫ്ലിക്കിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ സീസണില്‍ ട്രിപ്പിള്‍ കിരീടം സ്വന്തമാക്കിയ ബയേണ്‍ മ്യൂണിക്ക് ഇതിനകം വമ്പന്‍ തിരിച്ച് വരവാണ് നടത്തിയത്. ഈ സീസണിലും അപരാജിത കുതിപ്പ് തുടരുമെന്ന സൂചനകളാണ് സൂപ്പര്‍ കപ്പടിച്ചതോടെ ബയേണ്‍ പുറത്ത് വിടുന്നത്.