ETV Bharat / sports

പരിക്ക് തിരിച്ചടി ; ഫ്രഞ്ച് താരം ഡെംബെലെ യൂറോ കപ്പില്‍നിന്ന് പുറത്ത്

ഹംഗറിക്കെതിരായ മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ താരത്തിന് കാൽമുട്ടിന് പരിക്കേറ്റിരുന്നു.

Ousmane Dembele  Euro 2020  ഫ്രഞ്ച് താരം ഡെംബെലെ യൂറോ കപ്പില്‍നിന്ന് പുറത്ത്  ഒസ്മാൻ ഡെംബെലെ  യൂറോ കപ്പ്  ഫ്രാന്‍സ്
പരിക്ക് തിരിച്ചടി; ഫ്രഞ്ച് താരം ഡെംബെലെ യൂറോ കപ്പില്‍നിന്ന് പുറത്ത്
author img

By

Published : Jun 21, 2021, 8:48 PM IST

പാരിസ് : യൂറോ കപ്പില്‍ ലോക ചാമ്പ്യൻമാരായ ഫ്രാൻസിന് തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് വിങ്ങർ ഒസ്മാൻ ഡെംബെലെ പുറത്ത്. ഫ്രഞ്ച് ഫുട്ബോള്‍ അസോസിയേഷനാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. യൂറോയിലെ ഗ്രൂപ്പ് എഫില്‍ ഹംഗറിക്കെതിരായ മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ താരത്തിന് കാൽമുട്ടിന് പരിക്കേറ്റിരുന്നു.

ഇതോടെ മൂന്ന് മിനുട്ടിനുള്ളിൽ തന്നെ ബാഴ്സലോണ താരത്തിന് തിരിച്ചുകയറേണ്ടി വന്നു. വിദഗ്‌ധ പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെയാണ് ഡെംബെലെ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായത്. അതേസമം മത്സരത്തിൽ ഫ്രാൻസിനെ തളച്ച് ഹംഗറി സമനില നേടി. ഇരുപക്ഷവും ഓരോ ഗോളുകള്‍ കണ്ടെത്തി.

also read: ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഹീറോയായി പിന്നാലെ കൊവിഡും, ഗില്‍മർ നിരീക്ഷണത്തില്‍

യൂറോ കപ്പിലെ മരണഗൂപ്പായ എഫിലെ പോയിന്‍റ് പട്ടികയില്‍ രണ്ട് മത്സരങ്ങളില്‍ ഒരു വിജയവും ഒരു സമനിലയുമായി ഒന്നാം സ്ഥാനത്താണ് ഫ്രാന്‍സ്. മൂന്ന് വീതം പോയിന്‍റുകളുമായി ജര്‍മ്മനിയും പോര്‍ച്ചുഗലും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.