ETV Bharat / sports

കൊല്‍ക്കത്ത ഡര്‍ബിയല്ല; സാള്‍ട്ട് ലേക്കില്‍ കൊവിഡിനെതിരായ പോരാട്ടം

കൊല്‍ക്കത്തയിലെ ആശുപത്രികളിലെ സൗകര്യങ്ങള്‍ മതിയാവാതെ വരുന്ന സാഹചര്യത്തില്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ചികിത്സ ഉറപ്പാക്കാനാണ് നീക്കം

author img

By

Published : May 6, 2021, 10:01 AM IST

Updated : May 6, 2021, 10:10 AM IST

സാള്‍ട്ട് ലേക്കും കൊവിഡും വാര്‍ത്ത  കൊല്‍ക്കത്ത ഡര്‍ബി വാര്‍ത്ത  കൊല്‍ക്കത്ത കൊവിഡ് വാര്‍ത്ത  salt lake and covid news  kolkata derby news  kolkata and covid news
സാള്‍ട്ട് ലേക്ക്

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിന്‍റെ ഭാഗമായ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ഇനി കൊവിഡിനെതിരായ പോരാട്ടം. കൊല്‍ക്കത്ത ഡര്‍ബിയുടെ ആവേശം അണപൊട്ടിയ ഗാലറികള്‍ ശൂന്യമാണെങ്കിലും മഹാനഗരത്തിന്‍റെ പ്രതീക്ഷകള്‍ ഇപ്പോള്‍ സാള്‍ട്ട് ലേക്കിലാണ്. നഗരത്തിലെ ആശുപത്രികള്‍ ഓരോന്നായി നിറയുമ്പോള്‍ സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ചികിത്സ ഉറപ്പാക്കാനാണ് നീക്കം. സമീപത്തെ ആശുപത്രിയുടെ സഹായത്തോടെയാണ് സ്റ്റേഡിയത്തില്‍ സൗകര്യങ്ങള്‍ ഒരുക്കിയത്. പരിമിതമായ സൗകര്യങ്ങളെ ഉള്ളു എങ്കിലും പ്രതീക്ഷകള്‍ വാനോളമാണ്. ഐസിയു ഉള്‍പ്പെടെ തയാറായല്‍ ശ്വാസം മുട്ടുന്ന കൊല്‍ക്കത്തക്ക് വലിയ ആശ്വാസമാകും.

കൊവിഡ് രണ്ടാം തരംഗത്തില്‍ താല്‍ക്കാലിക ചികിത്സാ കേന്ദ്രമായി സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാരാണ് അനുമതി നല്‍കിയത്. നിലവില്‍ കൊവിഡ് കെയര്‍ സാറ്റലൈറ്റ് സെന്‍ററാണ് ഇവിടം. 50 കിടക്കകളുള്ള സംവിധാനം വിപുലമാക്കാനുള്ള നീക്കമാണിപ്പോള്‍ നടത്തുന്നത്. അനിതര സാധാരണ സാഹചര്യങ്ങളിലൂടെ ലോകം മുഴുവന്‍ കടന്ന് പോകുമ്പോള്‍ കായിക ലോകവും കൂടെയുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് സാള്‍ട്ട് ലേക്ക്.

നേരത്തെ കൊവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനും സമാന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള കൊവിഡ് കെയര്‍ കേന്ദ്രങ്ങളാണ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരുക്കിയത്. ബിസിസിഐയാണ് അന്ന് ഇതിനുള്ള അനുമതി നല്‍കിയത്.

രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ഒന്നായ കൊല്‍ക്കത്തയില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണ്.

Last Updated : May 6, 2021, 10:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.