പ്യോംഗ്യാങ്: ലോക ശ്രദ്ധനേടിയ ദക്ഷിണ - ഉത്തര കൊറിയകൾ തമ്മിലുള്ള ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 30 വർഷത്തിന് ശേഷമാണ് ഉത്തര കൊറിയയില്‍ ഫുട്‌ബോൾ കളിക്കാനായി ദക്ഷിണ കൊറിയ എത്തിയത്. 50,000 കാണികളെ ഉൾക്കൊള്ളുന്ന ഉത്തര കൊറിയയിലെ കിം ഇല്‍ സങ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
മത്സരത്തില്‍ ഇരു രാജ്യങ്ങളുടെയും രണ്ട് വീതം കളിക്കാർക്ക് മഞ്ഞ കാർഡ് ലഭിച്ചു. ആദ്യ പകുതിയില്‍ ഉത്തര കൊറിയയുടെ റി യിജിനാണ് മഞ്ഞ കാർഡ് ലഭിച്ചത്. തുടർന്ന് രണ്ടാം പകുതിയുടെ ആദ്യം ഉത്തര കൊറിയയുടെതന്നെ റി ഉന്‍ ചോളിനും മഞ്ഞകാർഡ് ലഭിച്ചു. 55-ാം മിനുട്ടില്‍ ദക്ഷിണ കൊറിയയുടെ കിം യങ്ങിനും 62-ാം മിനുട്ടില്‍ ദക്ഷിണ കൊറിയയുടെ എം ജെ കിമ്മിനും മഞ്ഞകാർഡ് ലഭിച്ചു. ഉത്തര കൊറിയയുടെ തീരുമാന പ്രകാരം മത്സരത്തിന്‍റെ തത്സമയ സംപ്രേക്ഷണമുണ്ടായിരുന്നില്ല. മത്സരം നേരിട്ട് കാണാനും ദക്ഷിണ കൊറിയന്‍ ആരാധകർക്ക് അവസരമുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും നയതന്ത്ര നടപടികളെ തുടർന്ന് കായികരംഗത്ത് ഒരുമിച്ച് നില്‍ക്കാന്‍ ധാരണയായിരുന്നു. ഇതിന്‍റെ ഭാഗമായി ശീതകാല ഒളിമ്പിക്സില്‍ ഇരു രാജ്യങ്ങളുടെയും ഹോക്കി ടീമുകൾ ഒരുമിച്ചാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. 2023-ല്‍ സംയുക്തമായി ഒളിമ്പിക്സിന് ആതിഥ്യം വഹിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. 10 വർഷം മുമ്പാണ് ഇരു ടീമുകളും ഇതിന് മുമ്പ് ലോകകപ്പ് യോഗ്യതാ മത്സരം കളിച്ചത്. അന്ന് ദക്ഷിണ കൊറിയ ജയിച്ചിരുന്നു.
ഉത്തര - ദക്ഷിണ കൊറിയ ഫുട്ബോള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ - ലോകകപ്പ് ഫുട്ബോൾ വാർത്ത
10 വർഷം മുമ്പാണ് ഇരു രാജ്യങ്ങളും ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തില്‍ ഏറ്റുമുട്ടിയത്
![ഉത്തര - ദക്ഷിണ കൊറിയ ഫുട്ബോള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4766026-thumbnail-3x2-koriya-3.jpg?imwidth=3840)