ETV Bharat / sports

സീസണിലും കിരീടമില്ല; യൂറോപ്പ ലീഗിലും യുണൈറ്റഡ് ഔട്ട്

സെവില്ലയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടത്. പോരാട്ടം തുടങ്ങി ഒമ്പതാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസ് ലീഡ് നേടിക്കൊടുത്തെങ്കിലും യുണൈറ്റഡിന് അത് നിലനിര്‍ത്താന്‍ സാധിച്ചില്ല.

യൂറോപ്പ ലീഗ് വാര്‍ത്ത  യുണൈറ്റഡ് വാര്‍ത്ത  europa league news  sevilla news  united news  സെവില്ല വാര്‍ത്ത  യൂറോപ്പ ലീഗ് സെമി വാര്‍ത്ത
യുണൈറ്റഡ് ഔട്ട്
author img

By

Published : Aug 17, 2020, 4:11 AM IST

ബെര്‍ലിന്‍: പകരക്കാരനായെത്തയ ലൂക്ക് ഡിജോങ് സെവില്ലയുടെ രക്ഷകനായപ്പോള്‍ സീസണില്‍ കിരീടം സ്വന്തമാക്കാമെന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. യൂറോപ്പ ലീഗിന്‍റെ സെമി ഫൈനലില്‍ സെവില്ലയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട് യുണൈറ്റഡ് പുറത്ത്. 78ാം മിനിട്ടിലായിരുന്നു ഡിജോങ് സെവില്ലക്കായി വല കുലുക്കിയത്. പ്രതിരോധ താരം ജീസസ് നവാസിന്‍റെ അസിസ്റ്റാണ് ഡച്ച് താരം ഡിജോങ് ഗോളാക്കി മാറ്റിയത്.

  • ⚪️🔴 Sevilla in this competition:

    2⃣0⃣0⃣6⃣🏆
    2⃣0⃣0⃣7⃣🏆
    2⃣0⃣1⃣4⃣🏆
    2⃣0⃣1⃣5⃣🏆
    2⃣0⃣1⃣6⃣🏆
    2⃣0⃣2⃣0⃣❓#UEL pic.twitter.com/hrIZ2SIeR0

    — UEFA Europa League (@EuropaLeague) August 16, 2020 " class="align-text-top noRightClick twitterSection" data=" ">

ഒമ്പതാം മിനിട്ടില്‍ പോര്‍ച്ചുഗീസ് മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസ് പെനാല്‍ട്ടിയിലൂടെ ഗോള്‍ കണ്ടെത്തിയെങ്കിലും യുണൈറ്റഡിന് ലീഡ് നിലനിര്‍ത്താനായില്ല. സമനിലക്കായി സെവില്ലക്ക് അധികനേരം കാത്തുനില്‍ക്കേണ്ടിവന്നില്ല. സ്‌പാനിഷ് താരം സൂസോയിലൂടെ 26ാം മിനിട്ടില്‍ സെവില്ല സമനില ഗോള്‍ സ്വന്തമാക്കി.

  • ⏰ RESULT ⏰

    😱 De Jong sends five-time winners Sevilla to the final!

    🤔 Who was your MOTM❓#UEL

ആന്‍റണി മാര്‍ഷ്യല്‍, റാഷ്‌ഫോര്‍ഡ്, മേസണ്‍ ഗ്രീന്‍വുഡ് എന്നീ ലോകോത്തര മുന്നേറ്റ താരങ്ങള്‍ യുണൈറ്റഡിനായി സെവില്ലയുടെ ഗോള്‍മുഖത്ത് ആക്രമിച്ച് കളിച്ചെങ്കിലും സ്‌കോര്‍ ഉയര്‍ത്താനായില്ല. യൂറോപ്പിലെ ഒരു പ്രമുഖ കിരീടം പോലും ഓള്‍ഡ് ട്രാഫോഡില്‍ എത്തിക്കാന്‍ സാധിക്കാതെയാണ് യുണൈറ്റഡ് ഇത്തവണയും സീസണ്‍ അവസാനിപ്പിക്കുന്നത്. സീസണില്‍ മൂന്നാമത്തെ സെമി ഫൈനലിലാണ് യുണൈറ്റഡ് പരാജയം രുചിക്കുന്നത്.

  • Who will join Sevilla in the final❓#UEL

അടുത്ത സെമി ഫൈനലില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്‍റര്‍ മിലാനും ഷാക്‌തറും തമ്മിലുള്ള മത്സരത്തിലെ വിജയികളെ സെവില്ല ഓഗസ്റ്റ് 22ന് നടക്കുന്ന കലാശപ്പോരില്‍ നേരിടും. കഴിഞ്ഞ 16 വര്‍ഷത്തിനിടെ അഞ്ച് തവണ സെവില്ല യൂറോപ്പലീഗില്‍ മുത്തമിട്ടിട്ടുണ്ട്. കൊവിഡ് 19 പശ്ചാത്തലത്തില്‍ ജര്‍മനിയിലാണ് ഇത്തവണ ഫൈനല്‍ മത്സരം അരങ്ങേറുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.