റിയോ ഡി ജനീറോ: സ്വന്തം നാട്ടില്‍ അരങ്ങേറാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ പോരാട്ടത്തിനുള്ള ബ്രസീല്‍ ടീമില്‍ നിന്ന് സൂപ്പർ താരം നെയ്മർ പുറത്ത്. ഖത്തറിനെതിരായ സൗഹൃദ മത്സരത്തില്‍ കണങ്കാലിനേറ്റ ഗുരുതര പരിക്കാണ് നെയ്മറിന് തിരിച്ചടിയായത്.
-
Bad news for Neymar 🤕 pic.twitter.com/pgjSG4YmFk
— Goal (@goal) June 6, 2019 " class="align-text-top noRightClick twitterSection" data="
">Bad news for Neymar 🤕 pic.twitter.com/pgjSG4YmFk
— Goal (@goal) June 6, 2019Bad news for Neymar 🤕 pic.twitter.com/pgjSG4YmFk
— Goal (@goal) June 6, 2019
ബ്രസീല്‍ ഫുട്ബോൾ കോൺഫെഡറേഷനാണ് നെയ്മർ കളിക്കില്ലെന്ന വാർത്ത പുറത്തുവിട്ടത്. കോപ്പ അമേരിക്കയ്ക്ക് മുമ്പ് പരിക്കില്‍ നിന്ന് മോചിതനാവാൻ നെയ്മർക്ക് കഴിയില്ലെന്നാണ് പരിശോധനകളില്‍ തെളിഞ്ഞത്. ഇതേ തുടർന്നാണ് താരത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കാൻ കോൺഫെഡറേഷൻ നിർബന്ധിതരായത്. കഴിഞ്ഞ കുറച്ച് നാളുകളായി പരിക്കിന്‍റെ പിടിയിലായിരുന്ന നെയ്മർ എല്ലാം ഭേദമായിട്ടാണ് കോപ്പ അമേരിക്ക കളിക്കാനെത്തിയത്.
നെയ്മറിന്‍റെ പരിക്കും കോപ്പ അമേരിക്കയില്‍ കളിക്കില്ലെന്ന വാർത്തയും ബ്രസീല്‍ ആരാധകർക്ക് വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂർണമെന്‍റില്‍ നെയ്മറിന്‍റെ അഭാവം ബ്രസീലിന് തിരിച്ചടിയാകും. ജൂൺ 14ന് ബൊളീവിയക്കെതിരെയാണ് ബ്രസീലിന്‍റെ ആദ്യ മത്സരം.