ETV Bharat / sports

അടുത്ത സ്റ്റോപ്പ് ശ്രീലങ്കയില്‍; സൂപ്പർമാനായി സഞ്‌ജു

author img

By

Published : Jun 6, 2020, 1:54 PM IST

മലയാളി ക്രിക്കറ്റ് താരം സഞ്‌ജു സാംസണിന്‍റെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് സാമൂഹ്യമാധ്യമത്തിലെ ആരാധകർ

സഞ്‌ജു വാർത്ത  ലങ്കന്‍ പര്യടനം വാർത്ത  ഐപിഎല്‍ വാർത്ത  sanju news  lankan tour news  ipl news
സഞ്‌ജു വി സാംസണ്‍

ഹൈദരാബാദ്: അടുത്ത സ്റ്റോപ്പ് ശ്രീലങ്കയില്‍ എന്ന പേരില്‍ മലയാളി ക്രിക്കറ്റ് താരം സഞ്‌ജു വി സാംസണ്‍ പങ്കുവെച്ച ട്വീറ്റ് വൈറലാകുന്നു. കടപ്പുറത്ത് സൂപ്പർമാനെ പൊലെ പറക്കുന്ന ചിത്രം ഉൾപ്പെടെയാണ് സഞ്‌ജുവിന്‍റെ ട്വീറ്റ്. എതായാലും ആരാധകർ സഞ്‌ജുവിന്‍റെ ഈ നീക്കം ഏറ്റെടുത്ത് കഴിഞ്ഞു.

ഇന്ത്യന്‍ ടീമിന്‍റെ ശ്രീലങ്കന്‍ പര്യടനത്തില്‍ സഞ്‌ജു ഉൾപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നേരത്തെ ഈ മാസം അവസാനമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലങ്കന്‍ പര്യടനം നടത്തേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് 19 കാരണം പരമ്പര മാറ്റിവച്ചിരിക്കുകയാണ്.

അതേസമയം ഐപിഎല്ലില്‍ സഞ്‌ജുവിന്‍റെ ടീമായ രാജസ്ഥാന്‍ റോയല്‍സും പിന്തുണയുമായി രംഗത്ത് വന്നു. സഞ്‌ജു സൂപ്പർമാനെ പോലെ എന്ന് പറഞ്ഞാണ് റോയല്‍സിന്‍റെ ട്വീറ്റ്. കൊവിഡ് 19 കാരണം നിലവില്‍ ഐപിഎല്‍ മത്സരങ്ങളും അനിശ്ചിതമായി നീട്ടിവച്ചിരിക്കുകയാണ്. നിലവില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവക്കുകയാണെങ്കില്‍ ഓക്‌ടോബർ, നവംബർ മാസങ്ങളിലായി ഐപിഎല്‍ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.