ഫത്തോര്‍ഡ: 10 പേരായി ചുരുങ്ങിയ ഗോവയെ ഇഞ്ച്വറി ടൈമില്‍ വരിഞ്ഞുകെട്ടി മുംബൈ സിറ്റി എഫ്‌സി. ഇംഗ്ലീഷ് മുന്നേറ്റ താരം ആദം ലീ ഫോണ്ടെ പെനാല്‍ട്ടി ഗോളിലൂടെ മുബൈയെ വിജയിപ്പിച്ചു. ഗോവയുടെ വിങ്ങര്‍ ലെനി റോഡ്രിഗസ് ബോക്‌സിനകത്ത് ഹാന്‍ഡ് ബോള്‍ വഴങ്ങിയതിനെ തുടര്‍ന്നാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. പകരക്കാരനായ ബിപിന്‍സിങ്ങിന്‍റെ ഹെഡര്‍ പ്രതിരോധിക്കുന്നതിനിടെയാണ് മുംബൈക്ക് ഹാന്‍ഡ്‌ബോള്‍ വഴങ്ങേണ്ടിവന്നത്.
-
FULL-TIME | #FCGMCFC
— Indian Super League (@IndSuperLeague) November 25, 2020 " class="align-text-top noRightClick twitterSection" data="
Almost one year since their last #HeroISL defeat in Fatorda, @FCGoaOfficial fall to @MumbaiCityFC.#LetsFootball pic.twitter.com/RXtjxCPrik
">FULL-TIME | #FCGMCFC
— Indian Super League (@IndSuperLeague) November 25, 2020
Almost one year since their last #HeroISL defeat in Fatorda, @FCGoaOfficial fall to @MumbaiCityFC.#LetsFootball pic.twitter.com/RXtjxCPrikFULL-TIME | #FCGMCFC
— Indian Super League (@IndSuperLeague) November 25, 2020
Almost one year since their last #HeroISL defeat in Fatorda, @FCGoaOfficial fall to @MumbaiCityFC.#LetsFootball pic.twitter.com/RXtjxCPrik
നേരത്തെ ആദ്യ പകുതിയില്‍ റഡീം തലാങ്ങ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത് എഫ്‌സി ഗോവക്ക് തിരിച്ചടിയായി. ഗോള്‍ രഹിതമായ ആദ്യ പകുതിയിലെ 40ാം മിനിട്ടിലാണ് തലാങ്ങ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത്. രണ്ടാം പകുതിയില്‍ 10 പേരുമായി ഇറങ്ങിയ ഗോവക്ക് പഴയ ഫോമിലേക്ക് തിരിച്ചെത്താനുമായില്ല. ആദ്യ പകുതിയുടെ തുടക്കത്തില്‍ മങ്ങിയ പ്രകടനമാണ് ഗോവ പുറത്തെടുത്തതെങ്കിലും പിന്നീട് ആതിഥേയര്‍ കളം പിടിച്ചു. ആല്‍ബര്‍ട്ടോ നൊഗ്വേര, എഡു ബേഡിയ, ലെന്നി റോഡ്രിഗസ് എന്നിവരടങ്ങിയ മധ്യനിര തിളങ്ങിയതോടെ ഇഗോര്‍ അംഗുലോക്ക് ഉള്‍പ്പെടെ യഥേഷ്‌ടം പന്ത് ലഭിച്ചു. പക്ഷേ രണ്ടാം പകുതിയില്‍ ഗോവക്ക് പ്രതീക്ഷിച്ച നിലവാരത്തില്‍ എത്താന്‍ സാധിച്ചില്ല.