വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്ഥാനത്തായി. മുംബൈക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. വിന്‍സെന്‍റ് ഗോമസിന്‍റെ(27) ഗോളില്‍ ആദ്യ പകുതിയില്‍ മുന്നിട്ട് നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സ് പരാജയം ഏറ്റുവാങ്ങിയത്. രണ്ടാം പകുതിയിലാണ് മുംബൈയുടെ രണ്ട് ഗോളും പിറന്നത്. ബിപിന്‍ സിങ്ങാണ്(46) മുംബൈക്കായി ആദ്യം വല കുലുക്കിയത്. പിന്നാലെ പെനാല്‍ട്ടിയിലൂടെ ആദം ലെ ഫ്രോണ്ടെയും(67) മുംബൈക്കായി ഗോള്‍ സ്വന്തമാക്കി.
-
FULL-TIME | #KBFCMCFC @MumbaiCityFC come from behind to secure the win!#HeroISL #LetsFootball pic.twitter.com/cRtp0el4J6
— Indian Super League (@IndSuperLeague) February 3, 2021 " class="align-text-top noRightClick twitterSection" data="
">FULL-TIME | #KBFCMCFC @MumbaiCityFC come from behind to secure the win!#HeroISL #LetsFootball pic.twitter.com/cRtp0el4J6
— Indian Super League (@IndSuperLeague) February 3, 2021FULL-TIME | #KBFCMCFC @MumbaiCityFC come from behind to secure the win!#HeroISL #LetsFootball pic.twitter.com/cRtp0el4J6
— Indian Super League (@IndSuperLeague) February 3, 2021
ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോളെന്ന് കരുതിയ ഏഴോളം അവസരങ്ങള്‍ രക്ഷപ്പെടുത്തിയത് മുംബൈയുടെ ഗോളി അമരീന്ദര്‍ സിങ്ങായിരുന്നു. മുംബൈയുടെ വല കാത്ത അമരീന്ദറിനെ കളിയിലെ താരമായും തെരഞ്ഞെടുത്തു. ആദ്യ പകുതിയിലെ ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോളെന്നുറച്ച അവസരങ്ങള്‍ ഉള്‍പ്പെടെയാണ് അമരീന്ദര്‍ തടുത്തിട്ടത്.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടകയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന മുബൈക്ക് ആറ് പോയിന്‍റിന്‍റെ മുന്‍തൂക്കം ലഭിച്ചു. രണ്ടാം സ്ഥാനത്തുള്ള എടികെ മോഹന്‍ബഗാന് 27 പോയിന്‍റാണുള്ളത്. 16 മത്സരങ്ങളില്‍ നിന്നും 15 പോയിന്‍റുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്.
ഫെബ്രുവരി 11ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികള്‍. മുംബൈ ഫെബ്രുവരി എട്ടിന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഗോവയെ നേരിടും.