വാസ്‌കോ: ദുര്‍ബലരായ ഒഡീഷ എഫ്‌സിക്കെതിരെ വിജയിച്ച് ഐഎസ്‌എല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി ജംഷഡ്‌പൂര്‍ എഫ്‌സി. മിഡ്‌ഫീല്‍ഡര്‍ മുബഷീര്‍ റഹ്‌മാനിലൂടെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്‌പൂരിന്‍റെ ജയം. ആദ്യ പകുതിയില്‍ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ അഞ്ച് മിനിട്ട് ശേഷിക്കെയാണ് മുബഷീര്‍ ജംഷഡ്‌പൂരിനായി വല കുലുക്കിയത്. ബോക്‌സിന് പുറത്ത് നിന്നും തൊടുത്ത ഷോട്ടിലൂടെയാണ് മുബഷീര്‍ പന്ത് വലയിലെത്തിയത്.
-
Flashed wide by @choudharyfar8 ↗️#ISLMoments #OFCJFC #HeroISL #LetsFootball pic.twitter.com/QGF2P4sYsN
— Indian Super League (@IndSuperLeague) February 1, 2021 " class="align-text-top noRightClick twitterSection" data="
">Flashed wide by @choudharyfar8 ↗️#ISLMoments #OFCJFC #HeroISL #LetsFootball pic.twitter.com/QGF2P4sYsN
— Indian Super League (@IndSuperLeague) February 1, 2021Flashed wide by @choudharyfar8 ↗️#ISLMoments #OFCJFC #HeroISL #LetsFootball pic.twitter.com/QGF2P4sYsN
— Indian Super League (@IndSuperLeague) February 1, 2021
മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ച ജംഷഡ്‌പൂര്‍ 23 ഷോട്ടുകളാണ് ഉതിര്‍ത്തത്. ഇതില്‍ നാല് ഷോട്ട് ലക്ഷ്യത്തിലേക്കെത്തിയെങ്കിലും ഒരു തവണ മാത്രമാണ് ലക്ഷ്യം ഭേദിക്കാനായത്. പ്രതിരോധത്തിലേക്ക് വലിഞ്ഞ് കളിച്ച ഒഡീഷക്ക് എട്ട് ഷോട്ടുകള്‍ മാത്രമെ തൊടുക്കാനായുള്ളു.
-
Not @choudharyfar8's night tonight 🥅#ISLMoments #OFCJFC #HeroISL #LetsFootball https://t.co/Mah5jskOAQ pic.twitter.com/2uwmPoi8Pg
— Indian Super League (@IndSuperLeague) February 1, 2021 " class="align-text-top noRightClick twitterSection" data="
">Not @choudharyfar8's night tonight 🥅#ISLMoments #OFCJFC #HeroISL #LetsFootball https://t.co/Mah5jskOAQ pic.twitter.com/2uwmPoi8Pg
— Indian Super League (@IndSuperLeague) February 1, 2021Not @choudharyfar8's night tonight 🥅#ISLMoments #OFCJFC #HeroISL #LetsFootball https://t.co/Mah5jskOAQ pic.twitter.com/2uwmPoi8Pg
— Indian Super League (@IndSuperLeague) February 1, 2021
15 മത്സരത്തില്‍ നിന്നും നാല് ജയവും ആറ് സമനിലയും ഉള്‍പ്പെടെ 18 പോയിന്‍റാണ് ജംഷഡ്‌പൂരിനുള്ളത്. 14 മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രമുള്ള ഒഡീഷാ എഫ്‌സി പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഒഡീഷ എഫ്‌സിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു.
ലീഗിലെ അടുത്ത മത്സരത്തില്‍ ഈസ്റ്റ് ബംഗാളാണ് ജംഷഡ്‌പൂരിന്‍റെ എതിരാളികള്‍. മത്സരം ഫെബ്രുവരി ഏഴിന് വൈകീട്ട് അഞ്ചിന് നടക്കും. ഈ മാസം ആറിന് വൈകീട്ട് 7.30ന് നടക്കുന്ന അടുത്ത പോരാട്ടത്തില്‍ എടികെ മോഹന്‍ബഗാനാണ് ഒഡീഷ എഫ്‌സിയുടെ എതിരാളികള്‍.