മാലി: എഎഫ്‌സി കപ്പിന്‍റെ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി എടികെ മോഹന്‍ ബഗാന്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് ചാമ്പ്യന്മാരായ ബസുന്ധര കിങ്സിനെ സമനിലയില്‍ തളച്ചാണ് മോഹന്‍ ബഗാന്‍റെ മുന്നേറ്റം.
മത്സരത്തില്‍ ഓരോ ഗോളുകള്‍ നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയിൽ ബ്രസീലിയൻ മിഡ്‌ഫീല്‍ഡര്‍ ജോനാഥൻ ഫെർണാണ്ടസ് (28ാം മിനുട്ട് ) ബസുന്ധര കിങ്സിനെ മുന്നിലെത്തിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ ഓസ്‌ട്രേലിയൻ ഫോർവേഡ് ഡേവിഡ് വില്യംസിലൂടെ (62ാം മിനുട്ട്) മോഹന്‍ബഗാന്‍ സമനില പിടിച്ചു.
-
🚨 Through to the @AFCCup Inter-Zone Playoff Semi-final 🚨@atkmohunbaganfc 🇮🇳, by virtue of a 1-1 draw against Bashundhara Kings 🇧🇩, have sealed the 🔝 spot in Group D of the AFC Cup 🙌#AFCCup2021 🏆 #IndianFootball ⚽ pic.twitter.com/ZbAsLhut42
— Indian Football Team (@IndianFootball) August 24, 2021 " class="align-text-top noRightClick twitterSection" data="
">🚨 Through to the @AFCCup Inter-Zone Playoff Semi-final 🚨@atkmohunbaganfc 🇮🇳, by virtue of a 1-1 draw against Bashundhara Kings 🇧🇩, have sealed the 🔝 spot in Group D of the AFC Cup 🙌#AFCCup2021 🏆 #IndianFootball ⚽ pic.twitter.com/ZbAsLhut42
— Indian Football Team (@IndianFootball) August 24, 2021🚨 Through to the @AFCCup Inter-Zone Playoff Semi-final 🚨@atkmohunbaganfc 🇮🇳, by virtue of a 1-1 draw against Bashundhara Kings 🇧🇩, have sealed the 🔝 spot in Group D of the AFC Cup 🙌#AFCCup2021 🏆 #IndianFootball ⚽ pic.twitter.com/ZbAsLhut42
— Indian Football Team (@IndianFootball) August 24, 2021
മത്സരത്തിന്‍റെ 47ാം മിനുട്ടില്‍ അപകടകരമായ ഫൗളിന് സുശാന്തോ ത്രിപുര ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയത് ബംഗ്ലാദേശ് ചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയായി. അതേസമയം ഗ്രൂപ്പ് ഡിയില്‍ ഏഴ് പോയിന്‍റോടെ ചാമ്പ്യന്മാരായാണ് മോഹന്‍ ബഗാന്‍ നോക്കൗട്ടുറപ്പിച്ചത്.
also read: 'എന്നെ പുറത്താക്കാനല്ല ബുംറ ശ്രമിച്ചത്, ഈ അനുഭവം കരിയറിലാദ്യം'; തുറന്നടിച്ച് ആൻഡേഴ്‌സണ്‍
ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ബെംഗളൂരു എഫ്‌സിയെയും രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് മാസിയയെയും ബഗാന്‍ തോല്‍പിച്ചിരുന്നു. അഞ്ച് പോയിന്‍റുള്ള കിങ്സ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്.
അതേസമയം 2018 ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ ടീം എഎഫ്‌സി കപ്പിന്‍റെ സോണൽ സെമി ഫൈനലിലെത്തുന്നത്.
സെപ്റ്റംബർ 22നാണ് ടീമിന്‍റെ അടുത്ത മത്സരം. ഉസ്ബെക്കിസ്ഥാന്‍ ക്ലബ് നസാഫും തുർക്ക്‌മെനിസ്ഥാന്‍റെ അഹലും തമ്മിലുള്ള മത്സരത്തിലെ വിജയിയാണ് മത്സരത്തില്‍ ബഗാന്‍റെ എതിരാളി.