ETV Bharat / sports

ജീവന് ഉറപ്പില്ലാതെ കശ്മീരിലേക്കില്ലെന്ന് മിനർവയും ഈസ്റ്റ് ബംഗാളും - ഐലീഗ്

ശ്രീനഗറില്‍ മത്സരം നടത്താനുള്ള എല്ലാ സുരക്ഷയും പൊലീസ് നല്‍കുമെന്ന് മാച്ച് കമ്മീഷ്ണർ. കളിക്കാത്തതിന്‍റെ പേരില്‍ പോയിന്‍റ് നഷ്ടപ്പെട്ടാല്‍ കോടതിയില്‍ പോകുമെന്ന് മിനർവ.

കശ്മീർ
author img

By

Published : Feb 17, 2019, 7:33 PM IST

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ കളിക്കില്ലെന്ന് മിനർവ പഞ്ചാബും ഈസ്റ്റ് ബംഗാളും. മത്സരത്തിനായി ഇന്ന് എത്തേണ്ട മിനർവ താരങ്ങൾ കശ്മീരിലേക്ക് യാത്ര ചെയ്യില്ലെന്ന് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു.

മത്സരം മാറ്റി വെക്കണമെന്നാണ് മിനർവ പഞ്ചാബിന്‍റെ അഭിപ്രായം. കശ്മീരിലേക്ക് പോകണമെങ്കില്‍ പട്ടാളമോ കശ്മീർ പൊലീസോ തങ്ങൾ സുരക്ഷിതരാണെന്ന ഉറപ്പ് എഴുതിത്തരണമെന്നും മിനർവ പറഞ്ഞു. ടീമിലെ വിദേശ താരങ്ങളോട് അവരുടെ രാജ്യങ്ങൾ കശ്മീരിലേക്ക് പോകരുത് എന്ന നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും മിനർവ പഞ്ചാബ് വ്യക്തമാക്കി. എന്നാല്‍ ശ്രീനഗറില്‍ യാതൊരു പ്രശ്നവുമില്ലെന്നും മത്സരം നടത്താനുള്ള എല്ലാ സുരക്ഷയും പൊലീസ് നല്‍കുമെന്നും മാച്ച് കമ്മീഷ്ണർ അറിയിച്ചു.

അതേസമയം മിനർവയും ഈസ്റ്റ് ബംഗാളും കളിക്കാൻ തയ്യാറായില്ലെങ്കില്‍ ഇരുടീമുകൾക്കും മൂന്ന് പോയിന്‍റ് നഷ്ടപ്പെടുകയും പിഴ ലഭിക്കുകയും ചെയ്യുമെന്ന് എ.ഐ.എഫ്.എഫ് പറഞ്ഞു. തങ്ങൾ കളിക്കാത്തതിന്‍റെ പശ്ചാത്തലത്തില്‍ മൂന്ന് പോയിന്‍റ് കശ്മീരിന് നല്‍കിയാല്‍ കോടതിയിലേക്ക് പോകുമെന്ന് മിനർവ പഞ്ചാബ് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
undefined

Intro:Body:

ജീവന് ഉറപ്പില്ലാതെ കശ്മീരിലേക്കില്ലെന്ന് മിനർവയും ഈസ്റ്റ് ബംഗാളും

ശ്രീനഗറില്‍ മത്സരം നടത്താനുള്ള എല്ലാ സുരക്ഷയും പൊലീസ് നല്‍കുമെന്ന് മാച്ച് കമ്മീഷ്ണർ. കളിക്കാത്തതിന്‍റെ പേരില്‍ പോയിന്‍റ് നഷ്ടപ്പെട്ടാല്‍ കോടതിയില്‍ പൊകുമെന്ന് മിനർവ.

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ കളിക്കില്ലെന്ന് മിനേർവ പഞ്ചാബും ഈസ്റ്റ് ബംഗാളും. മത്സരത്തിനായി ഇന്ന് എത്തേണ്ട മിനർവ താരങ്ങൾ കശ്മീരിലേക്ക് യാത്ര ചെയ്യില്ലെന്ന് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു.

മത്സരം മാറ്റി വെക്കണമെന്നാണ് മിനർവ പഞ്ചാബിന്‍റെ അഭിപ്രായം. കശ്മീരിലേക്ക് പോകണമെങ്കില്‍ പട്ടാളമോ കശ്മീർ പൊലീസോ തങ്ങൾ സുരക്ഷിതരാണെന്ന ഉറപ്പ് എഴുതി തരണമെന്നും മിനർവ പറഞ്ഞു. ടീമിലെ വിദേശ താരങ്ങളോട് അവരുടെ രാജ്യങ്ങൾ കശ്മീരിലേക്ക് പോകരുത് എന്ന നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും മിനർവ പഞ്ചാബ് വ്യക്തമാക്കി. എന്നാല്‍ ശ്രീനഗറില്‍ യാതൊരു പ്രശ്നവുമില്ലെനും മത്സരം നടത്താനുള്ള എല്ലാ സുരക്ഷയും പൊലീസ് നല്‍കുമെന്നും മാച്ച് കമ്മീഷ്ണർ അറിയിച്ചു.

അതേസമയം മിനർവയും ഈസ്റ്റ് ബംഗാളും കളിക്കാൻ തയ്യാറായില്ലെങ്കില്‍ ഇരുടീമുകൾക്കും മൂന്ന് പോയിന്‍റ് നഷ്ടപ്പെടുകയും പിഴ ലഭിക്കുകയും ചെയ്യുമെന്ന് എ.ഐ.എഫ്.എഫ് പറഞ്ഞു. തങ്ങൾ കളിക്കാത്തതിന്‍റെ പശ്ചാത്തലത്തില്‍ മൂന്ന് പോയിന്‍റ് കശ്മീരിന് നല്‍കിയാല്‍ കോടതിയിലേക്ക് പോകുമെന്ന് മിനർവ പഞ്ചാബ് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.