ബാഴ്സലോണ: ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണക്ക് ആദരമര്‍പ്പിച്ച് ബാഴ്‌സലോണയുടെ അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. സ്‌പാനിഷ് ലാലിഗയില്‍ ഓസാസുനോക്ക് എതിരായ മത്സരത്തിനിടെയായിരുന്നു മെസിയുടെ ആദരം. ഓസാസുനോക്ക് എതിരെ ഗോളടിച്ച ശേഷം മെസി അര്‍ജന്റീന ക്ലബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലെ മാറഡോണയുടെ 10-ാം നമ്പര്‍ ജേഴ്‌സി പ്രദര്‍ശിപ്പിച്ച് കൈകള്‍ മുകളിലേക്കുയര്‍ത്തി ആദരമര്‍പ്പിച്ചു. മത്സരത്തിന്‍റെ 73ാം മിനിട്ടിലായിരുന്നു മെസിയുടെ ഗോളും ആദരവും ലോകം കണ്ടത്.
-
A moment for eternity. pic.twitter.com/nZt2LLfg1r
— FC Barcelona (@FCBarcelona) November 29, 2020 " class="align-text-top noRightClick twitterSection" data="
">A moment for eternity. pic.twitter.com/nZt2LLfg1r
— FC Barcelona (@FCBarcelona) November 29, 2020A moment for eternity. pic.twitter.com/nZt2LLfg1r
— FC Barcelona (@FCBarcelona) November 29, 2020
ബാഴ്‌സയുടെ ജേഴ്‌സിക്കുള്ളില്‍ മറഡോണയുടെ ജേഴ്‌സി ധരിച്ചാണ് മെസി ഒസാസുനക്ക് എതിരായ മത്സരത്തിന് എത്തിയത്. മെസി ബോക്‌സിന് പുറത്ത് നിന്നും തൊടുത്ത മനോഹരമായ ഷോട്ടാണ് വലയിലെത്തിയത്. മറഡോണ അന്തരിച്ച ശേഷം മെസി കളിക്കുന്ന ആദ്യ മത്സരമെന്ന പ്രത്യേകതയും നൗ കാമ്പില്‍ നടന്ന പോരാട്ടത്തിനുണ്ടായിരുന്നു.
ഓസാസുനക്ക് എതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ ജയിച്ചത്. ബാഴ്‌സലോണയുടെ 121ാം ജന്മദിനത്തില്‍ നടന്ന മത്സരമെന്ന പ്രത്യേകതയും നൗകാമ്പില്‍ നടന്ന പോരാട്ടത്തിനുണ്ടായിരുന്നു. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ബാഴ്‌സലോണ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്നും 14 പോയിന്‍റാണ് ബാഴ്‌സലോണക്കുള്ളത്.