മാഡ്രിഡ്: ഒരു ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് ഇനി ബാഴ്‌ലോണയുടെ അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് സ്വന്തം. പെലെയുടെ 643 ഗോളുകളെന്ന റെക്കോഡ് മറികടന്നാണ് മെസിയുടെ നേട്ടം.
കൂടുതല്‍ വായനക്ക്:643 ഗോളുകള്‍; പെലെയുടെ നേട്ടത്തിനൊപ്പമെത്തി മിശിഹ
സ്‌പാനിഷ് ലാലിഗയില്‍ വല്ലാഡോളിഡിന് എതിരായ മത്സരത്തില്‍ രണ്ടാം പകുതിയിലായിരുന്നു മെസിയുടെ ഗോള്‍. ബാഴ്‌സലോണയുടെ എവേ മത്സരത്തിന്‍റെ 65ാം മിനിട്ടില്‍ പെഡ്രിക്കിന്‍റെ അസിസ്റ്റിലൂടെയായിരുന്നു മെസി വല ചലിപ്പിച്ചത്. മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബാഴ്‌സലോണ ജയിച്ചു. ആദ്യ പകുതിയില്‍ ക്ലെമന്‍റ് ലെങ്‌ലെറ്റ്, മാര്‍ട്ടിന്‍ ബ്രാത്‌വെയിറ്റ് എന്നിവരും ബാഴ്‌സലോണക്കായി വല ചലിപ്പിച്ചു.