ബാഴ്‌സലോണ; നൗ കാമ്പിലെ പ്രീ സീസണ്‍ പരിശീലന പരിപാടിക്കും സൂപ്പര്‍ താരം ലയണല്‍ മെസി എത്തിയില്ലെന്ന് സൂചന. പരിശീലനത്തിന് മുന്നോടിയായുള്ള കൊവിഡ് 19 ടെസ്റ്റ് മെസിയുടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പുതിയ പരിശീലകന്‍ റോണാള്‍ഡ് കോമാന്‍റെ കീഴിലാകും പ്രീ സീസണ്‍ പരിശീലനം. ചാമ്പ്യന്‍സ് ലീഗിലെ പരാജയത്തെ തുടര്‍ന്നാണ് രണ്ട് പതിറ്റാണ്ടോളം നീണ്ട ബന്ധം അവസാനിപ്പിച്ച് മെസി നൗ കാമ്പ് വിടാന്‍ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായാണ് മെസിയുടെ പുതിയ നീക്കവും. ക്ലബിന് വേണ്ടി 634 ഗോളുകളും 33 ട്രോഫികളും മെസി സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം ടെസ്റ്റിന് വിധേയനാകാന്‍ മെസിയുടെ സുഹൃത്തും സഹതാരവുമായ ലൂയി സുവാരസും മറ്റ് താരങ്ങളും എത്തി. സുവരാസിനെ നൗ കാമ്പില്‍ ആവശ്യമില്ലെന്ന് കോമാന്‍ നേരത്തെ വ്യക്തമാക്കിയിട്ടും താരം പരിശീലനത്തിന് മുന്നോടിയായി നടന്ന ടെസ്റ്റിന് എത്തുകയായിരുന്നു. വിദാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ടെസ്റ്റില്‍ നിന്നും വിട്ട് നില്‍ക്കുമെന്ന് സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മെസി ഒഴികെ മറ്റ് താരങ്ങളാരും പരിശോധനയില്‍ നിന്നും വിട്ടുനിന്നില്ല.
നേരത്തെ ബാഴ്‌സ വിടാന്‍ തീരുമാനിച്ചതായി മെസി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പുതിയ സംഭവ വികാസങ്ങള്‍. അതേസമയം മെസിയുടെ സുഹൃത്തും സഹതാരവുമായ ലൂയി സുവാരസ് നൗ ക്യാമ്പില്‍ പരിശീലനത്തിന് മുന്നോടിയായി നടന്ന കൊവിഡ് 19 ടെസ്റ്റില്‍ പങ്കെടുത്തു.
കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും മെസിക്കും കൂട്ടര്‍ക്കും സ്വന്തമാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ബാഴ്‌സ പുതിയ പരിശീലകനെ തേടിയത്. ടീമിനെ ഉടച്ചുവാര്‍ക്കണമെന്ന ഉദ്ദേശത്തോടെയാണ് കോമാന്‍ നൗ കാമ്പില്‍ എത്തിയത്. ബാഴ്‌സലോണയുടെ മുന്‍ താരമാണ് കോമാന്‍. 1992ല്‍ കോമാന്‍ ഉള്‍പ്പെടുന്ന ടീം യൂറോപ്യന്‍ കപ്പ് നൗ കാമ്പില്‍ എത്തിച്ചിരുന്നു.