ETV Bharat / sports

കൂടുമാറ്റത്തിന് മുന്നോടിയായി മെസി, സുവാരസ് കൂടിക്കാഴ്‌ച

author img

By

Published : Aug 27, 2020, 4:36 PM IST

ഇരുവരും റസ്‌റ്റോറന്‍റില്‍ നിന്നും കാറുകളില്‍ പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ സ്‌പാനിഷ് മാധ്യമങ്ങള്‍ പുറത്ത് വിട്ടു

messi news  suarez news  മെസി വാര്‍ത്ത  സുവാരസ് വാര്‍ത്ത
മെസി, സുവാരസ്

ബാഴ്‌സലോണ: നൗകാമ്പ് വിടാന്‍ തീരുമാനിച്ചതിന് പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസി യുറൂഗ്വന്‍ താരം ലൂയി സുവാരിസുമായി കൂടിക്കാഴ്‌ച നടത്തി. സ്‌പാനിഷ്‌ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ഇരുവരും റസ്‌റ്റോറന്‍റില്‍ നിന്നും കാറുകളില്‍ പുറത്തിറങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

നേരത്തെ മെസി ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചതായി ബാഴ്‌സലോണ സ്ഥിരീകരിച്ചിരുന്നു. ഫ്രീ ട്രാന്‍സ്‌ഫറിലൂടെ മറ്റൊരു ക്ലബിലേക്ക് ചേക്കേറാമെന്ന പ്രതീക്ഷയിലാണ് മെസി. സുവരസ് നൗകാമ്പ് വിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മെസിയുടെ നിര്‍ണായക നീക്കമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

മെസി ഏത് ക്ലബിലേക്ക് ചേക്കേറുമെന്ന് തീരുമാനിച്ച ശേഷമാകും ഇക്കാര്യത്തില്‍ സുവാരിസ് അന്തിമ തീരുമാനം എടുക്കുക. 2014 ലിവര്‍പൂളില്‍ നിന്നും സുവാരിസ് ബാഴ്‌സയില്‍ എത്തിയ ശേഷമാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയത്. മെസിയും സുവരാസും നെയ്‌മറും ചേര്‍ന്ന എംഎസ്‌എന്‍ സഖ്യം ഒരുകാലത്ത് ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ കൂട്ടുകെട്ടായിരുന്നു. മൂന്ന് പേരും ചേര്‍ന്ന ബാഴ്‌സയുടെ സഖ്യം ലോകത്തെ ഏത് പ്രതിരോധത്തിന്‍റെയും പേടി സ്വപ്‌നമായിരുന്നു.

ഇരുവരും ചേര്‍ന്ന് ബാഴ്‌സലോണക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗ്, ലാലിഗ, കോപ്പ ഡെല്‍റേ തുടങ്ങിയവ സ്വന്തമാക്കിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് 8-2ന്‍റെ തോല്‍വി വഴങ്ങിയതോടെയാണ് ബാഴ്‌സലോണയിലെ പൊട്ടിത്തെറിക്ക് തുടക്കമായത്. പുതിയ പരിശീലകനായി റൊണാള്‍ഡ് കോമാനെ നിയമിച്ചതിന് പിന്നാലെയാണ് ക്ലബില്‍ ഉടച്ചുവാര്‍ക്കല്‍ നടപടികള്‍ക്ക് തുടക്കമായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.