ETV Bharat / sports

ക്രിസ്റ്റ്യാനോയേക്കാള്‍ കേമന്‍ മെസിയെന്ന് ബെക്കാം - ബെക്കാം വാർത്ത

മെസിക്കെതിരെ 2013-ലെ ചാമ്പ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനലില്‍ കളിച്ച കാര്യവും ഇതിഹാസ ഫുട്ബോൾ താരം ഡേവിഡ് ബെക്കാം ഓർമിച്ചെടുത്തു

Messi news  Ronaldo news  Beckham news  മെസി വാർത്ത  ബെക്കാം വാർത്ത  റൊണാൾഡോ വാർത്ത
റൊണാൾഡോ, ബെക്കാം, മെസി
author img

By

Published : Apr 19, 2020, 4:56 PM IST

ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ ഒരു പടി മുകളിലാണ് ലയണല്‍ മെസിയെന്ന് ഇതിഹാസ ഫുട്ബോൾ താരം ഡേവിഡ് ബെക്കാം. മെസിക്കെതിരെ മുമ്പ് കളിച്ച അനുഭവം ബെക്കാം ഓർമിച്ചെടുക്കുകയും ചെയ്‌തു. 2013-ലെ ചാമ്പ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനലിലാണ് ഇരുവരും ഏറ്റുമുട്ടിയത്. ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജിക്ക് വേണ്ടിയാണ് അന്ന് ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ നൗക്യാമ്പില്‍ വെച്ച് മെസിക്കെതിരെ കളിച്ചത്. അന്ന് മെസി ബാഴ്‌സലോണക്കായി ഗോൾ അവസരം ഒരുക്കി കൊടുത്തെന്നും ബാഴ്‌സ സെമി യോഗ്യത നേടിയെന്നും ബെക്കാം പറഞ്ഞു.

അതേസമയം ബെക്കാമിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡില്‍ അദ്ദേഹത്തിന്‍റെ ഏഴാം നമ്പർ ജേഴ്‌സി സ്വന്തമാക്കിയ താരമാണ് റൊണാൾഡോ. പിന്നീട് പോർച്ചുഗീസ് താരം റൊണാൾഡോ റയല്‍ മാഡ്രിഡില്‍ എത്തുന്നതിന് രണ്ട് വർഷം മുമ്പ് ബെക്കാം സ്‌പാനിഷ് ക്ലബ് റയലില്‍ നിന്നും വിടവാങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.