ബ്യൂണസ് ഐറിസ്: അര്‍ജന്‍റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തലച്ചോറില്‍ രക്‌തം കട്ടപിടിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്‌ച മുമ്പ് ശസ്‌ത്രക്രിയക്ക് വിധേയനായ മറഡോണ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. ബ്യൂണസ് ഐറിസിലെ ആശുപത്രിയിലാണ് അദ്ദേഹം ശസ്‌ത്രക്രിയക്ക് വിധേയനായത്. 1986 ലോകകപ്പില്‍ അര്‍ജന്‍റീനക്ക് കിരീടം നേടിക്കൊടുത്തത് മറഡോണയായിരുന്നു. അര്‍ജന്‍റീനക്ക് വേണ്ടി നാല് ലോകകപ്പുകളില്‍ ബൂട്ടണിഞ്ഞു. ലോകത്താകമാനം ഏറെ ആരാധകരുള്ള മറഡോണ ഒരിക്കല്‍ കേരളത്തിലെ കണ്ണൂരിലും എത്തിയിരുന്നു.
60ാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ശേഷം വിഷാദ രോഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ അര്‍ജന്‍റീനന്‍ തലസ്ഥാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടന്ന വിദഗ്‌ധ പരിശോധനയിലാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്.