ETV Bharat / sports

വിനീത് വിഷയത്തില്‍ പ്രതികരണവുമായി മഞ്ഞപ്പട

വിനീതിന് മഞ്ഞപ്പടയുമായി പ്രശ്നങ്ങളില്ലെന്ന് കുറിപ്പില്‍ പറയുന്നു. വിവാദ ശബ്ദസന്ദേശം അയച്ച അംഗത്തിന്‍റെ വിവരങ്ങള്‍ മഞ്ഞപ്പട പൊലീസിന് കൈമാറി.

മഞ്ഞപ്പട സി.കെ.വിനീത്
author img

By

Published : Feb 21, 2019, 12:42 PM IST

ബ്ലാസ്റ്റേഴ്സ് മുൻ താരം സി.കെ.വിനീതുമായുള്ള വിഷയത്തില്‍ ഔദ്യോഗിക പ്രതികരണവുമായി കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. വീനിതും മഞ്ഞപ്പടയും തമ്മിലുള്ള പ്രശ്നങ്ങൾ തങ്ങളുടെ ഔദ്യോഗിക കുറിപ്പോടെ അവസാനിക്കുമെന്നും അവർ പറഞ്ഞു.

സി.കെ.വിനീതും മഞ്ഞപ്പടയും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും മറിച്ച് മഞ്ഞപ്പടയുടെ ഗ്രൂപ്പില്‍ ആ വിവാദ ശബ്ദസന്ദേശം അയച്ച വ്യക്തിക്കെതിരെ മാത്രമാണ് വിനീതിന് പ്രശ്നമുള്ളതെന്നും മഞ്ഞപ്പട കുറിപ്പില്‍ വ്യക്തമാക്കുന്നു. കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് ചെന്നൈയിൻ എഫ്സിയിലേക്ക് ചേക്കേറിയ വിനീതിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകർ നിരവധി വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിനിടെ വിനീത്ഏഴ് വയസ്സുകാരനായ ബോള്‍ ബോയിയോട് തട്ടികയറിയെന്നും അസഭ്യം പറഞ്ഞുവെന്നുമുള്ളഒരു ശബ്ദസന്ദേശംസമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്പ്രശ്നങ്ങൾക്ക്തുടക്കമായത്.

  • " class="align-text-top noRightClick twitterSection" data="">

പ്രശ്നം രൂക്ഷമായതോടെ വിനീത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ വിനീതിനെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മാച്ച്‌ റഫറി ദിനേഷ് ഇന്നലെ പറഞ്ഞിരുന്നു. വിവാദ ശബ്ദസന്ദേശം അയച്ച മഞ്ഞപ്പട ഗ്രൂപ്പിലെ അംഗത്തിന്‍റെ വിവരങ്ങള്‍ മഞ്ഞപ്പട തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ കൈമാറി. മഞ്ഞപ്പടയിലെ ചെറിയ ഒരു വിഭാഗം ചെയ്ത കാര്യത്തിന് മഞ്ഞപ്പടയെ ആകെ പ്രതികൂട്ടിലാക്കുകയാണ് വിനീത് ചെയ്തതെന്ന് അവർ പറഞ്ഞു.

കേസ് അവസാനിപ്പിക്കാൻ മഞ്ഞപ്പട ഔദ്യോഗികമായി കുറിപ്പ് നല്‍കണമെന്ന് വിനീതിന് വേണ്ടി ഹാജരായവർ ആവശ്യപ്പെട്ടു. തുടർന്ന് കുറിപ്പ് പുറത്തിറക്കി വിഷയം അവസാനിപ്പിക്കാമെന്ന് മഞ്ഞപ്പട വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ തങ്ങളെ പ്രതിക്കൂട്ടിലാക്കിയമാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്മഞ്ഞപ്പട പറഞ്ഞു.

Intro:Body:

വിനീത് വിഷയത്തില്‍ പ്രതികരണവുമായി മഞ്ഞപ്പട

വിനീതിന് മഞ്ഞപ്പടയുമായി പ്രശ്നങ്ങളില്ലെന്ന് കുറിപ്പില്‍ പറയുന്നു. വിവാദ ശബ്ദസന്ദേശം അയച്ച അംഗത്തിന്‍റെ വിവരങ്ങള്‍ മഞ്ഞപ്പട പൊലീസിന് കൈമാറി.  

ബ്ലാസ്റ്റേഴ്സ് മുൻ താരം സി.കെ.വിനീതുമായുള്ള വിഷയത്തില്‍ ഔദ്യോഗിക പ്രതികരണവുമായി കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. വീനിതും മഞ്ഞപ്പടയും തമ്മിലുള്ള പ്രശ്നങ്ങൾ മഞ്ഞപ്പടയുടെ ഔദ്യോഗിക കുറിപ്പോടെ അവസാനിക്കുമെന്നും അവർ പറഞ്ഞു. 

സി.കെ.വിനീതും മഞ്ഞപ്പടയും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും മറിച്ച് മഞ്ഞപ്പടയുടെ ഗ്രൂപ്പില്‍ ആ വിവാദ ശബ്ദസന്ദേശം അയച്ച വ്യക്തിക്കെതിരെ മാത്രമാണ് വിനീതിന് പ്രശ്നമുള്ളതെന്നും മഞ്ഞപ്പട കുറിപ്പില്‍ വ്യക്തമാക്കുന്നു. കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് ചെന്നൈയിൻ എഫ്സിയിലേക്ക് ചേക്കേറിയ വിനീതിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകർ നിരവധി വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിനിടെ ഏഴ് വയസ്സുകാരനായ വിനീത്, ബോള്‍ ബോയിയോട് തട്ടികയറിയെന്നും അസഭ്യം പറഞ്ഞു എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു ശബ്ദസന്ദേശം പ്രചരിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. 

പ്രശ്നം രൂക്ഷമായതോടെ വിനീത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ വിനീതിനെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മാച്ച്‌ റഫറി ദിനേഷ് ഇന്നലെ പറഞ്ഞിരുന്നു. വിവാദ ശബ്ദസന്ദേശം അയച്ച മഞ്ഞപ്പട ഗ്രൂപ്പിലെ അംഗത്തിന്‍റെ വിവരങ്ങള്‍ മഞ്ഞപ്പട തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ നല്‍കി. മഞ്ഞപ്പടയിലെ ചെറിയ ഒരു വിഭാഗം ചെയ്ത കാര്യത്തിന് മഞ്ഞപ്പടയെ ആകെ പ്രതികൂട്ടിലാക്കുകയാണ് വിനീത് ചെയ്തതെന്ന് അവർ പറഞ്ഞിരുന്നു. 

കേസ് അവസാനിപ്പിക്കാൻ മഞ്ഞുപ്പട ഔദ്യോഗികമായി കുറിപ്പ് നല്‍കണമെന്ന് വിനീതിന് വേണ്ടി ഹാജരായവർ ആവശ്യപ്പെട്ടു. തുടർന്ന് കുറിപ്പ് പുറത്തിറക്കി വിഷയം അവസാനിപ്പിക്കാമെന്ന് മഞ്ഞപ്പട വ്യക്തമാക്കുക യായിരുന്നു. എന്നാല്‍ ഈ വാർത്ത തെറ്റായാണ് മാധ്യമങ്ങൾ നല്‍കിയതെന്നും, ആ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മഞ്ഞപ്പട പറഞ്ഞു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.