മാഞ്ചസ്‌റ്റർ: ഓൾഡ് ട്രാഫോഡില്‍ മാഞ്ചസ്‌റ്റർ യുണൈറ്റഡ് അജയ്യരെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ടോട്ടനത്തെ യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. മാഞ്ചസ്‌റ്ററിന്‍റെ മുന്‍ പരിശീലകന്‍ ഹോസെ മൗറിന്യോയുടെ നേതൃത്വത്തിലുള്ള ടോട്ടനത്തിന് ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഏറ്റ ആദ്യ പരാജയം കൂടിയാണ് ഇത്.
-
🚨 MATCH HIGHLIGHTS 🚨
— Manchester United (@ManUtd) December 5, 2019 " class="align-text-top noRightClick twitterSection" data="
🎥 Watch all the best bits from our 2-1 win over Spurs...#MUFC #MUNTOT pic.twitter.com/AxN50f7471
">🚨 MATCH HIGHLIGHTS 🚨
— Manchester United (@ManUtd) December 5, 2019
🎥 Watch all the best bits from our 2-1 win over Spurs...#MUFC #MUNTOT pic.twitter.com/AxN50f7471🚨 MATCH HIGHLIGHTS 🚨
— Manchester United (@ManUtd) December 5, 2019
🎥 Watch all the best bits from our 2-1 win over Spurs...#MUFC #MUNTOT pic.twitter.com/AxN50f7471
ഇരട്ട ഗോൾ നേടിയ മാർക്കസ് റാഷ്‌ഫോർഡാണ് യുണൈറ്റഡിന് ജയമൊരുക്കിയത്. മത്സരം തുടങ്ങി ആറാം മിനുട്ടിലും 49-ാം മിനുട്ടിലുമാണ് റാഷ്‌ഫോർഡ് ടോട്ടനത്തിന്‍റെ വല ചലിപ്പിച്ചത്. ഇതോടെ ടോട്ടനം പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പത്താം സ്ഥാനത്തുള്ള യൂണൈറ്റഡ് നാല് സ്ഥാനം മെച്ചപെടുത്തി ആറാം സ്ഥാനത്തെത്തി.
-
Fast starters 💨
— Manchester United (@ManUtd) December 4, 2019 " class="align-text-top noRightClick twitterSection" data="
Reliable Rashford ✅
McTominay's return 💪
The essential #MUFC info from #MUNTOT 👇
">Fast starters 💨
— Manchester United (@ManUtd) December 4, 2019
Reliable Rashford ✅
McTominay's return 💪
The essential #MUFC info from #MUNTOT 👇Fast starters 💨
— Manchester United (@ManUtd) December 4, 2019
Reliable Rashford ✅
McTominay's return 💪
The essential #MUFC info from #MUNTOT 👇
ലീഗില്‍ ഈ മാസം ഏഴിന് നടക്കുന്ന അടുത്ത മത്സരത്തില്‍ യുണൈറ്റഡ് നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്‌റ്റർ സിറ്റിയെ നേരിടും. ബേണ്‍ലിയാണ് അടുത്ത മത്സരത്തില്‍ ടോട്ടനത്തിന്‍റെ എതിരാളി.
-
No better feeling than a win under the lights 🔥 Much better from us tonight, fans were class as always 🔴🕸 #AWB #MUFC pic.twitter.com/oAmEHzrFzF
— Aaron Wan-Bissaka (@awbissaka) December 4, 2019 " class="align-text-top noRightClick twitterSection" data="
">No better feeling than a win under the lights 🔥 Much better from us tonight, fans were class as always 🔴🕸 #AWB #MUFC pic.twitter.com/oAmEHzrFzF
— Aaron Wan-Bissaka (@awbissaka) December 4, 2019No better feeling than a win under the lights 🔥 Much better from us tonight, fans were class as always 🔴🕸 #AWB #MUFC pic.twitter.com/oAmEHzrFzF
— Aaron Wan-Bissaka (@awbissaka) December 4, 2019
മറ്റൊരു മത്സരത്തില്‍ പോയന്‍റ് നിലയില്‍ ഒന്നാമതുള്ള ലിവർപൂൾ എവർട്ടനെ പരാജയപെടുത്തി. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് എവർട്ടനെ തകർത്തത്. ലിവർപൂളിനായി ഡിവോക് ഒറിഗി, ഷെർദാൻ ഷാക്കിരി, സാദിയോ മാനേ, ജോർജിനിയോ വൈനാൾഡം എന്നിവർ ഗോൾ നേടി. 21-ാം മിനുട്ടില്‍ മൈക്കിൾ കെയിനും ആദ്യപകുതിയിലെ അധിക സമയത്ത് റിച്ചാർലിസണും ഗോൾ നേടി. ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവർപൂൾ എട്ട് പോയിന്‍റിന്‍റെ ലീഡ് നേടി. 15 മത്സരങ്ങളില്‍ നിന്നും 43 പോയിന്‍റാണ് ലിവർപൂളിന് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ലെസ്‌റ്റർ സിറ്റിക്ക് 35-ഉം മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്‌റ്റർ സിറ്റിക്ക് 32 പോയിന്‍റുമാണ് ഉള്ളത്.
ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആസ്റ്റൺ വില്ലയെ ചെൽസി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപെടുത്തി. ചെല്‍സിക്കായി ടാമ്മി എബ്രഹാം 24-ാം മിനുട്ടിലും മാസണ്‍ മൗണ്ട് 48-ാം മിനുട്ടിലും ഗോൾ നേടി. മഹ്മോദ് ഹസന്‍ 41-ാം മിനുട്ടില്‍ ആസ്റ്റൺ വില്ലക്കായി ആശ്വാസ ഗോൾ നേടി. മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി വാറ്റ്ഫോര്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു. 55-ാം മിനുട്ടില്‍ ജാമ്മി വാർഡിയും അധികസമയത്ത് ജയിംസ് മാഡിസണുമാണ് ഗോൾ നേടിയത്.