ETV Bharat / sports

ലോക്ക്‌ഡൗണ്‍ ലംഘനം നടത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കോസ് റോജോ - marcos rojo news

മാർക്കോസ് റോജോക്ക് പുറമെ ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ കളിക്കുന്ന മറ്റ് നിരവധി താരങ്ങളും ഇതിനകം കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്‌ഡൗണ്‍ ലംഘിച്ചിരുന്നു

മാർക്കോസ് റോജോ വാർത്ത  ലോക്ക്‌ഡൗണ്‍ വാർത്ത  marcos rojo news  lockdown news
മാർക്കോസ് റോജോ
author img

By

Published : May 4, 2020, 6:35 PM IST

ലണ്ടന്‍: ലോക്ക്‌ഡൗണ്‍ നിയമലംഘനം നടത്തി മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ അർജന്‍റീനന്‍ പ്രതിരോധ താരം മാർക്കോസ് റോജോ. കൊവിഡ് 19-നെ തുടർന്ന് ജന്മദേശമായ അർജന്‍റീനയില്‍ കഴിയുന്ന താരം ലോക്ക്‌ഡൗണ്‍ ചട്ടങ്ങൾ ലംഘിക്കുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സുഹൃത്തുക്കൾക്ക് ഒപ്പം മേശക്ക് ചുറ്റുമിരുന്ന് കാർഡ് കളിക്കുന്നതും പുകവലിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഫയല്‍ ദൃശ്യം.

നേരത്തെ പ്രസിഡന്‍റ് ആല്‍ബെർട്ടോ ഫെർണാണ്ടസ് അർജന്‍റീനയില്‍ കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ലോക്ക്‌ഡൗണ്‍ മെയ് 10 വരെ നീട്ടിയിരുന്നു. വിവിധ ഗവണ്‍മെന്‍റുകൾ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിക്കുന്ന ആദ്യ പ്രീമിയർ ലീഗ് താരമല്ല മാർക്കോസ് റോജോ. ആസ്റ്റണ്‍ വില്ല താരം ജാക്ക് ഗ്രിയാലിഷ്, മാഞ്ചസ്റ്റർ സിറ്റി താരം കെയ്‌ലി വാക്കർ തുടങ്ങിയവരും ലോക്ക്‌ഡൗണ്‍ ലംഘനം നടത്തിയിരുന്നു. ഇത് വാർത്തയാവുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.