മാഞ്ചസ്റ്റര്‍ : റയൽ മാഡ്രിഡിന്‍റെ ഫ്രഞ്ച് പ്രതിരോധതാരം റാഫേൽ വരാനെയുമായുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി മാഞ്ചസ്റ്റർ യുണൈറ്റഡ്. നാല് വര്‍ഷക്കരാറിലാണ് 28കാരനായ താരത്തെ യുണൈറ്റഡ് ടീമിലെത്തിച്ചത്. ഇതോടെ 2025 ജൂണ്‍ വരെ വരാനെ ടീമിനൊപ്പമുണ്ടാവും.
പ്രശസ്ത ക്ലബ്ബിനൊപ്പം പ്രീമിയർ ലീഗിൽ കളിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു. "ലോക ഫുട്ബോളിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളിൽ ഒന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇവിടെ വന്ന് പ്രീമിയർ ലീഗിൽ കളിക്കാനുള്ള അവസരം എനിക്ക് നിരസിക്കാനാവാത്ത ഒന്നാണ്.
-
Confirmed with a selfie 🤳#MUFC pic.twitter.com/C4cIxYvXNA
— Manchester United (@ManUtd) August 14, 2021 " class="align-text-top noRightClick twitterSection" data="
">Confirmed with a selfie 🤳#MUFC pic.twitter.com/C4cIxYvXNA
— Manchester United (@ManUtd) August 14, 2021Confirmed with a selfie 🤳#MUFC pic.twitter.com/C4cIxYvXNA
— Manchester United (@ManUtd) August 14, 2021
കരിയറിൽ നേടാൻ ഇനിയും ഒരുപാട് കാര്യങ്ങളുണ്ടെന്നെനിക്കറിയാം. ഒരുപാട് മത്സരങ്ങളും ട്രോഫികളും നേടാന്‍ ഒരേ മനസോടെ പൊരുതുന്ന മികച്ച താരങ്ങളോടൊപ്പം ചേരുന്നതില്‍ അതിയായ സന്തോഷമുണ്ട്" വരാനെ പറഞ്ഞു.
യുണൈറ്റഡിലേക്ക് ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച വരാനെയുമായി ക്ലബ് കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി നേരത്തേതന്നെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇരുപക്ഷവും സ്ഥിരീകരിച്ചിരുന്നില്ല.
-
Now THAT is an Old Trafford welcome 🤩#MUFC @RaphaelVarane
— Manchester United (@ManUtd) August 14, 2021 " class="align-text-top noRightClick twitterSection" data="
">Now THAT is an Old Trafford welcome 🤩#MUFC @RaphaelVarane
— Manchester United (@ManUtd) August 14, 2021Now THAT is an Old Trafford welcome 🤩#MUFC @RaphaelVarane
— Manchester United (@ManUtd) August 14, 2021
also read: 'ഒരു സമയം ഒരു ചുവടെന്ന്' പോച്ചെറ്റിനോ ; മെസിയുടെ അരങ്ങേറ്റത്തിനായി ഇനിയും കാക്കണം
ഹാരി മഗ്വയര്‍, ലൂക് ഷോ, വാന്‍ ബിസാക എന്നിവരോടൊപ്പം ടീമിന്‍റെ പ്രതിരോധത്തില്‍ വരാനെ കൂടെ ചേരുന്നതോടെ കരുത്ത് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം 2011ല്‍ റയലിന്‍റെ ഭാഗമായ താരം 10 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചാണ് യുണൈറ്റഡില്‍ ചേക്കേറിയത്.