ചുവന്ന ചെകുത്താന്മാരുടെ സംഘത്തിലേക്കുള്ള സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മടങ്ങിവരവ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആവേശത്തോടെയാണ് എതിരേറ്റത്. ഇപ്പോഴിതാ താരം മടങ്ങിവരുന്നത് സംബന്ധിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പുതിയൊരു റെക്കോഡ് തീര്‍ത്തിരിക്കുയാണ്.
'വീട്ടിലേക്ക് സ്വാഗതം' എന്ന തലക്കെട്ടോടെയായിരുന്നു താരത്തിന്‍റെ വരവറിയിച്ച് ക്ലബ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തത്. ഒരു സ്പോർട്‌സ് ടീമിന് ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്ന ഏറ്റവും കൂടുതല്‍ ലൈക്കുകളെന്ന നേട്ടമാണ് ഈ അനൗൺസ്മെന്‍റ് പോസ്റ്റ് സ്വന്തമാക്കിയിരിക്കുന്നത്.
നിലവില്‍ 12 മില്ല്യണിലധികം ലൈക്കുകളാണ് ഈ പോസ്റ്റിനു ലഭിച്ചിരിക്കുന്നത്. നേരത്തെ സൂപ്പര്‍ താരത്തിന്‍റെ മടങ്ങി വരവ് പ്രഖ്യാപിച്ചതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റും ക്രാഷ് ആയിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
എന്നാല്‍, ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടിയ കായിക സംബന്ധിയായ പോസ്റ്റ് അര്‍ജന്‍റീനന്‍ സൂപ്പര്‍ സ്റ്റാര്‍ ലയണൽ മെസിയുടെ പേരിലാണുള്ളത്.
ജേഴ്‌സി അഴിച്ച് കോപ്പ അമേരിക്ക കിരീടവുമായി ഇരിക്കുന്ന താരത്തിന്‍റെ ചിത്രമാണ് റെക്കോഡിട്ടത്. 21 മില്ല്യണിലധികം ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചിട്ടുള്ളത്.
- " class="align-text-top noRightClick twitterSection" data="
">
അതേസമയം 12 വര്‍ഷത്തിനുശേഷമാണ് റൊണാള്‍ഡോ തന്‍റെ പഴയ തട്ടകത്തില്‍ തിരിച്ചെത്തുന്നത്. യുവന്‍റസില്‍ നിന്നും 20 മില്യൺ യൂറോയ്‌ക്കാണ് (173 കോടി) മാഞ്ചസ്റ്റര്‍ താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് വർഷത്തേക്കാണ് കരാര്‍.
also read: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി
2003ല്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബില്‍ നിന്ന് മാഞ്ചസ്റ്ററിലെത്തിയ റൊണാള്‍ഡോ 2009വരെ ക്ലബിനൊപ്പം തുടര്‍ന്നു. ഇക്കാലയളവിൽ ക്ലബിനായി 292 മത്സരങ്ങളില്‍ കളിച്ച താരം 118 ഗോളുകള്‍ നേടിയിട്ടുണ്ട്. പിന്നീട് റയൽ മാഡ്രിഡിലേക്കും അവിടെ നിന്നുമാണ് യുവന്‍റസിലേക്കും താരം ചേക്കേറിയത്.