മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിക്ക് എതിരെ മറുപടിയില്ലാത്ത അഞ്ച് ഗോളിന്‍റെ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. റിയാദ് മാര്‍നസിന്‍റെ ഹാട്രിക്ക് ഗോളിന്‍റെ മികവിലാണ് സിറ്റി ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ബേണ്‍ലിയെ തകര്‍ത്തിട്ടത്. ആദ്യ പകുതിയിലെ ആറാം മിനിട്ടിലും 22ാം മിനിട്ടിലും രണ്ടാം പകുതിയിലെ 69ാം മിനിട്ടിലുമായിരുന്നു ഗോളുകള്‍ പിറന്നത്. മാര്‍നസിന്‍റെ കരിയറിലെ ആദ്യ ഹാട്രിക്കാണ് ബേണ്‍ലിക്ക് എതിരെ പിറന്നത്.
-
FULL-TIME | ⚽️⚽️⚽️⚽️⚽️
— Manchester City (@ManCity) November 28, 2020 " class="align-text-top noRightClick twitterSection" data="
🔷 5-0 ⚫️ #ManCity | https://t.co/axa0klD5re pic.twitter.com/tCGjrFkqPQ
">FULL-TIME | ⚽️⚽️⚽️⚽️⚽️
— Manchester City (@ManCity) November 28, 2020
🔷 5-0 ⚫️ #ManCity | https://t.co/axa0klD5re pic.twitter.com/tCGjrFkqPQFULL-TIME | ⚽️⚽️⚽️⚽️⚽️
— Manchester City (@ManCity) November 28, 2020
🔷 5-0 ⚫️ #ManCity | https://t.co/axa0klD5re pic.twitter.com/tCGjrFkqPQ
-
His first City hat-trick! ⚽️⚽️⚽️
— Manchester City (@ManCity) November 28, 2020 " class="align-text-top noRightClick twitterSection" data="
Your @EASPORTSFIFA Man of the Match is, of course, @Mahrez22 🌟
🔷 5-0 ⚫️ #ManCity | https://t.co/axa0klD5re pic.twitter.com/KSi49pXiG7
">His first City hat-trick! ⚽️⚽️⚽️
— Manchester City (@ManCity) November 28, 2020
Your @EASPORTSFIFA Man of the Match is, of course, @Mahrez22 🌟
🔷 5-0 ⚫️ #ManCity | https://t.co/axa0klD5re pic.twitter.com/KSi49pXiG7His first City hat-trick! ⚽️⚽️⚽️
— Manchester City (@ManCity) November 28, 2020
Your @EASPORTSFIFA Man of the Match is, of course, @Mahrez22 🌟
🔷 5-0 ⚫️ #ManCity | https://t.co/axa0klD5re pic.twitter.com/KSi49pXiG7
41ാം മിനിട്ടില്‍ ബെഞ്ചമിന്‍ മെന്‍ഡിയും 66ാം മിനിട്ടില്‍ ഫെറാന്‍ ടോറസും സിറ്റിക്കായി വല കുലുക്കി. ഗോള്‍ മടക്കാനുള്ള ബേണ്‍ലിയുടെ ശ്രമങ്ങളെല്ലാം സിറ്റിയുടെ പ്രതിരോധത്തില്‍ തട്ടി നിന്നു. ആദ്യ പകുതിയില്‍ മൂന്നും രണ്ടാം പകുതിയില്‍ രണ്ടും ഗോളുകളാണ് പിറന്നത്. പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ടോട്ടന്‍ഹാമിനോട് പരാജയപ്പെട്ടതിന്‍റെ ക്ഷീണം തീര്‍ക്കാനും സിറ്റിക്ക് ഇതിലൂടെ സാധിച്ചു.
മിന്നും ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ സിറ്റി ഒമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ലീഗിലെ അടുത്ത മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫുള്‍ഹാമിനെ നേരിടും. അടുത്ത മാസം അഞ്ചാം തീയതി രാത്രി 8.30നാണ് പോരാട്ടം.