ബെര്‍ലിന്‍: യൂറോപ്പ ലീഗിന്‍റെ കലാശപ്പോരില്‍ സ്‌പാനിഷ് വമ്പന്‍മാരായ സെവില്ലയെ ഇറ്റാലിയന്‍ കരുത്തരായ ഇന്‍റര്‍മിലാന്‍ നേരിടും. സെമി ഫൈനലില്‍ എതിരാളികളായ ഷാക്‌തറിന്‍റെ വല നിറച്ചാണ് ഇന്‍റര്‍ കിരീടപ്പോരാട്ടത്തിന് യോഗ്യത സ്വന്തമാക്കിയത്. റൊമേലു ലുക്കാക്കുവും മാര്‍ട്ടിനസും ഇരട്ടവടി പൊട്ടിച്ചപ്പോള്‍ 5-0ത്തിനാണ് ഇന്‍ററിന്‍റെ ജയം. ഇന്‍റര്‍ മിലാന്‍റെ 10ാമത്തെ യൂറോപ്പ ലീഗ് ഫൈനല്‍ പ്രവേശമാണിത്.
ആദ്യ പകുതിയിലെ 19ാം മിനിട്ടില്‍ വലത് വിങ്ങിലൂടെ ബരേല്ല നല്‍കിയ ലോങ്ങ് പാസ് ഹെഡറിലൂടെ വലയിലെത്തിച്ച് മാര്‍ട്ടിനസാണ് ഇന്‍ററിന്‍റെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. അതൊരു തുടക്കമാണെന്ന് അപ്പോള്‍ ആരും കരുതിയില്ല. നിരന്തരം ഷാക്തറിന്‍റെ ഗോള്‍ മുഖത്ത് അന്‍റോണിയോ കോന്‍റെയുടെ ശിഷ്യര്‍ ആക്രമിച്ച് കളിച്ചെങ്കിലും രണ്ടാം പകുതിയിലായിരുന്നു ഇന്‍റര്‍ രൗദ്രഭാവം പുറത്തെടുത്തത്.
-
⚫️🔵 Inter qualify for the #UELfinal in emphatic style! #UEL
— UEFA Europa League (@EuropaLeague) August 17, 2020 " class="align-text-top noRightClick twitterSection" data="
">⚫️🔵 Inter qualify for the #UELfinal in emphatic style! #UEL
— UEFA Europa League (@EuropaLeague) August 17, 2020⚫️🔵 Inter qualify for the #UELfinal in emphatic style! #UEL
— UEFA Europa League (@EuropaLeague) August 17, 2020
64ാം മിനിട്ടില്‍ വിങ്ങര്‍ ആംബ്രോസിയോ കോര്‍ണര്‍ കിക്ക് ഹെഡറിലൂടെ വീണ്ടും ഷാക്‌തറിന്‍റെ വലയിലെത്തിച്ചു. 10 മിനിട്ടുകള്‍ക്ക് ശേഷം ലുക്കാക്കു വലത് വിങ്ങിലൂടെ നല്‍കിയ പാസ് മാര്‍ട്ടിനസ് വീണ്ടും വലയിലെത്തിച്ചു. പിന്നാലെ 78ാം മിനിട്ടില്‍ ബോക്‌സിനുള്ളില്‍ വെച്ച് മാര്‍ട്ടിനസിന്‍റെ പാസില്‍ ലുക്കാകു ആദ്യവെടി പൊട്ടിച്ചു. സ്റ്റെഫാന്‍ ഡി വ്രിജിന്‍റെ അസിസ്റ്റിലായിരുന്നു ലുക്കാക്കുവിന്‍റെ രണ്ടാമത്തെ ഗോള്‍. യൂറോപ്പ ലീഗില്‍ തുടര്‍ച്ചയായ 10 മത്സരങ്ങളില്‍ ഗോളടിക്കുകയെന്ന റെക്കോഡും ഇതോടെ ലുക്കാക്കു സ്വന്തമാക്കി.
കൂടുതല്‍ സമയം പന്ത് കൈവശം വെക്കാന്‍ യുക്രൈന്‍ ക്ലബ് ഷാക്‌തറിന് സാധിച്ചെങ്കിലും ആക്രമിച്ച് കളിക്കാനും ഗോളടിക്കാനും മറന്നത് വിനയായി. ഒരു ഗോള്‍ പോലും മടക്കാന്‍ സാധിക്കാത്തത് ഷാക്‌തറിന് വലിയ തിരിച്ചടിയായി. ആദ്യം മുതല്‍ ആക്രമിച്ച് കളിച്ച് ഇന്‍റര്‍ ഷാക്തറിനെ നിഷ്‌പ്രഭരാക്കി മാറ്റുകയായിരുന്നു.
-
Looking forward to it, guys 😉🤜🤛
— Inter (@Inter_en) August 17, 2020 " class="align-text-top noRightClick twitterSection" data="
A great final awaits... ⚽💫#UEL https://t.co/rlfCjMgFuq
">Looking forward to it, guys 😉🤜🤛
— Inter (@Inter_en) August 17, 2020
A great final awaits... ⚽💫#UEL https://t.co/rlfCjMgFuqLooking forward to it, guys 😉🤜🤛
— Inter (@Inter_en) August 17, 2020
A great final awaits... ⚽💫#UEL https://t.co/rlfCjMgFuq
ക്വാര്‍ട്ടര്‍ ഫൈനലില്‍ ലെവര്‍ക്കുസനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടത്തിയാണ് ഇന്‍റര്‍മിലാന്‍ സെമി ബെര്‍ത്ത് ഉറപ്പിച്ചത്. അന്ന് റൊമേലു ലുക്കാക്കു ഇന്‍ററിന്‍റെ രക്ഷകനായപ്പോള്‍ ഇന്ന് ഹീറോ ആയി മാറി. ലുക്കാക്കുവിനെ സംരക്ഷിക്കാനുള്ള കോന്‍റെയുടെ നീക്കങ്ങള്‍ക്കുള്ള ന്യായീകരണം കൂടിയായി ലീഗിലെ വിജയങ്ങള്‍ മാറുകയാണ്.
ലീഗിലെ ഫൈനല്‍ മത്സരം ഓഗസ്റ്റ് 22ന് പുലര്‍ച്ചെ 12.30ന് നടക്കും.